സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്കില്‍ എംഎസ് ധോണി ദേശീയ പതാക ഉയര്‍ത്തും
ദില്ലി: കാശ്മീരില്‍ സൈനിക സേവനം നടത്തുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുതുതായി രൂപംനല്‍കിയ കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ലേയില്‍ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലായ ധോണി അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ കാശ്മീരില്‍ സൈനിക സേവനത്തിനെത്തിയിട്ടുള്ളത്.
ധോണി ഇന്ത്യന്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് മുതിര്‍ന്ന സൈനിക വക്താവ് പറഞ്ഞു. സൈനികര്‍ക്ക് പ്രചോദനമേകാനും അവര്‍ക്കൊപ്പം ഫുട്‌ബോള്‍ വോളിബോള്‍ മത്സരങ്ങള്‍ കളിക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. സൈനിക ട്രൂപ്പില്‍ യുദ്ധമുഖത്തെ പരിശീലനമുറകളും ധോണി അഭ്യസിക്കുന്നുണ്ടെന്നും ഓഗസ്ത് പതിനഞ്ചുവരെ കാശ്മീരില്‍ തുടരുമെന്നും വക്താവ് പറഞ്ഞു.

കാശ്മീരിലും ലഡാക്കിലും ഓരോ ഗ്രാമത്തിലും ഇത്തവണ ദേശീയ പതാക ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ധോണി എവിടെയാണ് പരിപാടിയിലെത്തുക എന്നത് വ്യക്തമല്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തകളഞ്ഞശേഷം കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍ നിന്നും പുറത്തെത്തിയാല്‍ പ്രതിഷേധങ്ങളുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന് അമ്പതിനായിരത്തിലധികം സുരക്ഷാ ജീവനക്കാരെയാണ് കാശ്മീരില്‍ നിയോഗിച്ചിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications