Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണിയുടെ ആകെ ആസ്തി എത്ര? പ്രതിഫലം, ബിസിനസ്, വാഹന ശേഖരം എല്ലാമറിയാം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ഏക നായകനും മൂന്ന് വ്യത്യസ്ത ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനും എം എസ് ധോണിയാണ്. ടിക്കറ്റ് കളക്ടറായി ജോലി ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് ക്രിക്കറ്റ് താരമായി മാറിയതോടെ ഇന്ന് കോടികളുടെ സമ്പാദ്യമാണ് ധോണിക്കുള്ളത്. മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്റെ സമ്പാദ്യം,പ്രതിഫലം എല്ലാം പരിശോധിക്കാം.


വാര്‍ഷിക വരുമാനം

വാര്‍ഷിക വരുമാനം

2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. ക്രിക് ട്രാക്കറുടെ റിപ്പോര്‍ട്ട് അനുസരിച്ച് 74.49 കോടിയാണ് എംഎസ് ധോണിയുടെ വാര്‍ഷിക പ്രതിഫലം.ഐപിഎല്ലിലെ പ്രതിഫലം കൂടാതെ നിരവധി പരസ്യ വരുമാനങ്ങളും ധോണിക്കുണ്ട്. വിരമിക്കലിന് ശേഷം കൃഷി ചെയ്ത് ഭക്ഷ്യ വസ്തുക്കളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന ബിസിനസും ധോണിക്കുണ്ട്.

ഐപിഎല്ലില്‍ നിന്നുള്ള പ്രതിഫലം

ഐപിഎല്ലില്‍ നിന്നുള്ള പ്രതിഫലം

ഐപിഎല്ലിലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് എംഎസ് ധോണിയാണ്. സിഎസ്‌കെയുടെ ആരാധകരില്‍ ഭൂരിഭാഗം ആളുകളും ധോണിയുടെ കടുത്ത ആരാധകരാണ്. 15 കോടി രൂപയാണ് പ്രതിവര്‍ഷം ധോണിക്ക് സിഎസ്‌കെയില്‍ നിന്ന് ലഭിക്കുന്നത്. 2022 സീസണില്‍ മെഗാ ലേലം നടക്കാനിരിക്കെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

പരസ്യ വരുമാനം കോടികള്‍

പരസ്യ വരുമാനം കോടികള്‍

വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ സ്ഥാനമുള്ള താരമാണ് എംഎസ് ധോണി. സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ലെങ്കിലും പരസ്യ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധോണി. നിരവധി കമ്പനികളുടെ ബ്രാന്റ് അംബാസഡറാണ് ധോണി. ഡ്രീം 11,ഗോഡാഡി,മാസ്റ്റര്‍കാര്‍ഡ്,യിപ്പി നൂഡില്‍സ്,ഗള്‍ഫ് എഞ്ചിന്‍ ഓയില്‍ തുടങ്ങിയവയെല്ലാം ഇതില്‍ ചിലത് മാത്രമാണ്. പരസ്യ വരുമാനത്തിലൂടെ പ്രതിവര്‍ഷം 50 കോടിയോളം ധോണിക്ക് വരുമാനമുണ്ട്.

വീടുകളും വാഹന ശേഖരവും

വീടുകളും വാഹന ശേഖരവും

പൊതുസമൂഹത്തിന് മുന്നില്‍ ആഡംഭര ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടാത്ത താരമാണ് ധോണി. എങ്കിലും വലിയ വാഹന ശേഖരം ധോണിയുടെ കൈയിലുണ്ട്. വീടുകള്‍ വാങ്ങുന്നതും ധോണിയുടെ ഇഷ്ടങ്ങളിലൊന്നാണ്. ആറ് കോടിയോളം ആസ്ഥിവരുന്ന വീടുകള്‍ ധോണിയുടെ സ്വന്തം പേരിലുണ്ട്. കാറുകളുടെയും ബൈക്കുകളുടെയും വില കണക്കുകൂട്ടുക എളുപ്പമല്ല. കാരണം ഹമ്മറും ഔഡി Q7 മുതല്‍ പഴയ ആഡംഭര കാറുകളുടെയും ബൈക്കുകളുടെയും പ്രത്യേക കളക്ഷനും ധോണിയുടെ പേരിലുണ്ട്.

ആകെ ആസ്തി

ആകെ ആസ്തി

നിലവിലെ എംഎസ് ധോണിയുടെ ആകെ ആസ്തി ഏകദേശം 819 കോടിക്ക് മുകളിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ എല്ലാം ആസ്തികളും ഉള്‍ക്കൊള്ളിച്ചുള്ള കണക്കാണിത്. 2021ല്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ടോപ് അഞ്ചിലൊരാള്‍ ധോണിയായിരുന്നു. വിരമിച്ച ശേഷം കൃഷിയിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നതാണ് കൗതുകകരം.

Story first published: Friday, July 23, 2021, 20:07 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+