വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി ഇപ്പോഴും ഫിറ്റ്, ഫാമില്‍ കുതിരയ്‌ക്കൊപ്പം ഓട്ടം മത്സരം; വീഡിയോ പങ്കുവെച്ച് സാക്ഷി ധോണി

റാഞ്ചി: എന്നും വ്യത്യസ്തകൊണ്ട് കൈയടി നേടിയിട്ടുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച അദ്ദേഹം നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഫാമില്‍ കൃഷിയുമായി മുന്നോട്ട് പോവുകയാണ്. പ്രായം 40 ആയെങ്കിലും തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

MS Dhoni races with pet pony at Ranchi farmhouse, video delights fans

ഇന്ത്യക്കായി കളിക്കവെ ഹര്‍ദിക് പാണ്ഡ്യയെ ഓടിത്തോപ്പിച്ച ധോണി ഇപ്പോള്‍ കുതിരയുമായി ഓട്ടമത്സരം നടത്തിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. റാഞ്ചിയിലെ തന്റെ ഫാമില്‍ കുതിരയോടൊപ്പം ധോണി ഓടുന്ന വീഡിയോ അദ്ദേഹത്തിന്റെ ഭാര്യയായ സാക്ഷി ധോണിയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇതിനോടകം നിരവധിയാളുകള്‍ ഈ വീഡിയോക്ക് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

dhonicskpractise

റണ്‍സിനായി വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗം ഓടിയിരുന്ന ധോണി ഈ പ്രായത്തിലും തന്റെ കായിക ക്ഷമതയും വേഗവും കൈവിട്ടിട്ടില്ല എന്നതാണ് ഏവരേയും ആശ്ചര്യപ്പെടുത്തുന്നത്. 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. സിഎസ്‌കെയുടെ നായകനായി അടുത്ത സീസണിലും ധോണി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അധികമാരും കൈവെക്കാത്ത മേഖലയിലാണ് ധോണി കൈവെച്ചിരിക്കുന്നത്. ധോണിയുടെ ബ്രാന്റ് നെയിമിലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. റാഞ്ചിയില്‍ ഏക്കറുകണക്കിന് സ്ഥലത്ത് പ്രധാനമായും പച്ചക്കറിയാണ് അദ്ദേഹം കൃഷ്ടി ചെയ്യുന്നത്. ധോണിയും കൃഷി ചെയ്യാന്‍ തൊഴിലാളികളോടൊപ്പം കൂടാറുണ്ട്.

കൃഷികളുടെ ചിത്രങ്ങള്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞിടെ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുത് മറിക്കുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോകളും സാക്ഷി ധോണി പങ്കുവെച്ചിരുന്നു. ഭാവിയില്‍ പരിശീലക റോളില്‍ ധോണിയെ വീണ്ടും ക്രിക്കറ്റില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് ധോണി. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10733 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും ധോണിയുടെ പേരിലുണ്ട്. 211 ഐപിഎല്ലില്‍ നിന്നായി 4669 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് മൂന്ന് കിരീടം അദ്ദേഹം നേടിക്കൊടുത്തു. 2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെയാണ് അവസാനമായി അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്.

Story first published: Sunday, June 13, 2021, 16:47 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X