Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു റായ് ലക്ഷ്മി, കോലിക്കു തമന്ന- ക്ലിക്കാവാതെ പോയ ക്രിക്കറ്റ് -ബോളിവുഡ് റൊമാന്‍സുകള്‍

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള റൊമാന്‍സ് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. പണ്ടു കാലം മുതല്‍ തന്നെ ക്രിക്കറ്റര്‍മാരുടെ പേരുകള്‍ ബോൡവുഡ് നടിമാരുമായി ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. പക്ഷെ ഇതില്‍ വളരെ ചുരുക്കം ചില പ്രണയങ്ങള്‍ക്കു മാത്രമേ ആയുസ്സുണ്ടായുള്ളൂ. അപൂര്‍വ്വം ചിലത് വിവാഹത്തില്‍ വരെയെത്തുകയും ചെയ്തു. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി പ്രണയും വിരാട് കോലി- അനുഷ്‌ക ശര്‍മ പ്രണയവുമെല്ലാം നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം.

ക്രിക്കറ്റര്‍മാരും നടിമാരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഓരോ കാലത്തും ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വെറും കെട്ടുകഥകള്‍ മാത്രമായിരുന്നുവെന്നതാണ് രസകരം. ഈ തരത്തില്‍ ക്രിക്കറ്റര്‍മാരും നടിമാരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ചില ഗോസിപ്പുകള്‍ നോക്കാം.

ധോണി- റായ് ലക്ഷ്മി & ദീപിക

ധോണി- റായ് ലക്ഷ്മി & ദീപിക

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും പ്രമുഖ തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മിയെയും ചേര്‍ത്ത് ഒരു സമയത്തു ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തില്‍പ്പോലും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല. എന്നാല്‍ താനും ധോണിയും തമ്മില്‍ വേര്‍പിരിഞ്ഞതാണെന്നു റായ് ലക്ഷ്മി പിന്നീട് പറഞ്ഞതോടെ ഇതു വെറും ഗോസിപ്പ് മാത്രമായിരുന്നില്ലെന്നു ലോകമറിഞ്ഞു.
പിന്നീട് പ്രമുഖ നടി ദീപിക പാദുകോണുമായി ചേര്‍ത്തും ധോണിയുടെ പേര് കേട്ടിരുന്നു. പക്ഷെ ഇതേക്കുറിച്ച് രണ്ടു പേരുടെ ഭാഗത്തു നിന്നും സ്ഥിരീകരണമൊന്നുമില്ലായിരുന്നു.

രോഹിത് ശര്‍മ-സോഫിയ ഹയാത്ത്

രോഹിത് ശര്‍മ-സോഫിയ ഹയാത്ത്

ഇന്ത്യയുടെ പുതിയ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും മോഡലും നടിയുമായ സോഫിയ ഹയാത്തും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. സോഫിയ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെങ്കിലും രോഹിത് ഇതു നിഷേധിക്കുകയും ചെയ്തിരുന്നു.

യുവരാജ് സിങ്- കിം ശര്‍മ & ദീപിക

യുവരാജ് സിങ്- കിം ശര്‍മ & ദീപിക

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ബോളിവുഡ് നടിയും മോഡലുമായ കിം ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരാവുമെന്നു ആരാധകരെല്ലാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്‌തെങ്കിലും അതു നടന്നില്ല. നല്ല രീതിയില്‍ തന്നെ യുവിയും കിമ്മും പിന്നീട് വേര്‍പിരിയുകയായിരുന്നു. വേര്‍പിരിയിലിന്റെ കാരണമെന്തായിരുന്നുവെന്നു രണ്ടു പേരും വെളിപ്പെടുത്തിയതുമില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.
കിമ്മുമായുള്ള പ്രണയം കൂടായെ പ്രശസ്ത നടി ദീപിക പദുകോണുമായും യുവിക്കു പ്രണയമുണ്ടായിരുന്നതായാണ് വിവരം.

സഹീര്‍ ഖാന്‍- ഇഷ ഷര്‍വാണി

സഹീര്‍ ഖാന്‍- ഇഷ ഷര്‍വാണി

മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും നടി ഇഷ ഷര്‍വാണിയും തമ്മില്‍ കുറച്ചു കാലം പ്രണയത്തിലായിരുന്നു. രണ്ടു പേരെയും ഒരുമിച്ച് പല വേദികളിലും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. സഹീര്‍ അതിനു ശേഷം മറ്റൊരു ബോളിവുഡ് നടിയായ സാഗരിക ഖാട്‌കെയുമായി പ്രണയത്തിലായി. ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു.

ശ്രീശാന്ത്- റിയാ സെന്‍

ശ്രീശാന്ത്- റിയാ സെന്‍

മുന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്തും പ്രമുഖ മോഡലും നടിയുമായ റിയാ സെന്നും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ പിന്നീട് ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നോ, വേര്‍പിരിയാന്‍ കാരണമെന്താണെന്നോ ആര്‍ക്കുമറിയില്ല.

രവി ശാസ്ത്രി- അമൃത സിങ്

രവി ശാസ്ത്രി- അമൃത സിങ്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ബാറ്ററും പിന്നീട് മുഖ്യ കോച്ചുമായി മാറിയ രവി ശാസ്ത്രിക്കും ഒരു പ്രണയമുണ്ടായിരുന്നു. ബോളിവുഡ് നടി അമൃത സിങായിരുന്നു ശാസ്ത്രിയുടെ കാമുകി. ഇരുവരും ഏറെക്കാലം പ്രണയത്തിലായിരുന്നെങ്കിലും ഇതു വിവാഹത്തിലെത്തിയില്ല. ശാസ്ത്രിയുമായി വേര്‍പിരിഞ്ഞ ശേഷം അമൃത പിന്നീട് പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിരാട് കോലി- ഇസബെല്‍ ലെയ്‌റ്റെ & തമന്ന

വിരാട് കോലി- ഇസബെല്‍ ലെയ്‌റ്റെ & തമന്ന

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബ്രസീലിയന്‍ മോഡല്‍ ഇസബെല്‍ ലെയ്‌റ്റെയും തമ്മില്‍ പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. ഇസബെല്ലിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന കോലിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പക്ഷെ ഈ പ്രണയത്തിനു വളരെ കുറഞ്ഞ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.
പ്രശസ്ത നടി തമന്ന ഭാട്ടിയയുമായും കോലിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പക്ഷെ പ്രണയത്തെക്കുറിച്ച് രണ്ടു പേരുടെയും ഭാഗത്തു നിന്നു സ്ഥിരീകരണമൊന്നും വന്നിരുന്നില്ല.

Story first published: Saturday, January 22, 2022, 16:59 [IST]
Other articles published on Jan 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+