ധോണിയുടെ പാരച്യൂട്ട് പരിശീലനം അനിശ്ചിതത്ത്വത്തില്‍; ആര്‍മി ഓഫീസര്‍ പറയുന്നത്
ദില്ലി: ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമില്‍നിന്നും അവധിയെടുത്തിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തില്‍ സൈനിക ബഹുമതിയുള്ള ധോണി സൈനിക പരിശീലനത്തിനായി അവധിയെടുക്കകയാണെന്നാണ് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ധോണിയുടെ പരിശീലന കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെന്നാണ് റിപ്പോര്‍ട്ട്.
പാരച്യൂട്ട് പരിശീലനത്തിന് ധോണി ആര്‍മിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ അന്തിമ തീരുമാനമായില്ലെന്നും പരിശോധിച്ചുവരികയാണെന്നുമാണ് ഒരു ആര്‍മി ഓഫീസര്‍ പറയുന്നത്. ആര്‍മി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പരിശീലന കാലാവധി, പരിശീലനത്തിന്റെ സ്ഥലം, പരിശീലനത്തിന്റെ സ്വഭാവം എന്നിവയെല്ലാം ഇനിയും തീരുമാനിക്കേണ്ടതാണെന്നും ഓഫീസര്‍ വ്യക്തമാക്കി.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി 2011ല്‍ ധോണിക്ക് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശീലനത്തിലും പങ്കെടുത്തു. ആഗ്രയില്‍ 2015ല്‍ നടന്ന പാരച്യൂട്ട് പരിശീലനത്തിലാണ് ധോണി പങ്കെടുത്തത്. ധോണിയുടെ വിരമിക്കല്‍ ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം വീണ്ടും പരിശീലനത്തിനായി അപേക്ഷ നല്‍കിയത്. ധോണിക്കു പകരം ഋഷഭ് പന്തായിരിക്കും വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications