ധോണി സന്യസിക്കാന്‍ പോയോ? പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍; ചിത്രം വൈറല്‍
ജയ്പൂര്‍: സൈനിക പരിശീലനത്തിനായി ഇന്ത്യന്‍ ടീമില്‍നിന്നും അവധിയെടുത്ത മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ജയ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് കണ്ടുമുട്ടിയ ധോണിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദിവസങ്ങളായി ഷേവ് ചെയ്യാതെ തലയില്‍ ഒരു കറുത്ത തുണിയും വലിച്ചുകെട്ടിയ വേഷത്തിലാണ് ധോണി.
കാശ്മീരില്‍ 15 ദിവസത്തെ സൈനിക സേവനത്തിനുശേഷം ധോണി ഓഗസ്ത് 15നാണ് മടങ്ങിയത്. യുദ്ധമുഖത്തെ പരിശീലനത്തിന് പുറമെ സുരക്ഷാ ഡ്യൂട്ടിയും ധോണി നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്ക് സന്ദര്‍ശിക്കാനും മുന്‍ ക്യാപ്റ്റന്‍ സമയം കണ്ടെത്തിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്. കേണല്‍ ആയ ധോണി ഇതിന് മുന്‍പും സൈനിക പരിശീലനത്തിന് പോയിരുന്നെങ്കിലും ഈ രീതിയിലുള്ള പരിശീലനം ആദ്യമായാണ്.

ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ധോണി ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്തത്. താരം വിരമിക്കണമെന്ന ആവശ്യം ചില മുന്‍ കളിക്കാര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതിന് തയ്യാറെല്ലെന്നാണ് സൂചന. ഈവര്‍ഷം അവസാനം വരെ ധോണി കളിക്കളത്തിലുണ്ടായേക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവര്‍ ധോണിയുടെ വിരമിക്കല്‍ തീരുമാനം അദ്ദേഹത്തിന് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications