Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്ളാറ്റിന് പണമടച്ച ധോണിയെ പറ്റിച്ചു; സൂപ്പര്‍താരം സുപ്രീംകോടതിയില്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയെ ബ്രാന്‍ഡ് അംബാഡസറാക്കി പരസ്യം നല്‍കിയശേഷം പതിനായിരക്കണക്കിന് ഉപഭോക്താക്കളെ പറ്റിച്ച അമ്രപാലി ഗ്രൂപ്പിനെതിരെ താരത്തിന്റെ പരാതി. ഫ് ളാറ്റിനുവേണ്ടി താന്‍ 20 ലക്ഷം രൂപ പണമടച്ചുവെന്നും എന്നാല്‍ ചെറിയ ജോലികള്‍ ചെയ്തശേഷം പിന്നീടൊരു പുരോഗതിയുമില്ലെന്നും ധോണി സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അമ്രപാലിയുടെ ഭാഗം കേള്‍ക്കാനായി കേസ് ഏപ്രില്‍ 30ലേക്ക് മാറ്റി.

പത്തുവര്‍ഷം മുന്‍പാണ് ഗ്രൂപ്പ് പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. ഫ് ളാറ്റ് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 46,000ത്തോളം ഇടപാടുകാരെ കബളിപ്പിച്ചവരാണ് അമ്രപാലി. ധോണിയെ മുന്‍നിര്‍ത്തി പരസ്യം നല്‍കിയതിനാല്‍ പലരും വഞ്ചിക്കപ്പെട്ടു. ഇതേതുടര്‍ന്ന് ധോണിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ധോണിക്ക് ബ്രാന്‍ഡ് അംബാസഡറായതിന്റെ 40 കോടി രൂപ ലഭിക്കാനുണ്ട്.

dhoni

ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നല്‍കാനുണ്ടെന്നുകാട്ടി ധോണി കഴിഞ്ഞമാസം മറ്റൊരു ഹര്‍ജിയും നല്‍കിയിരുന്നു. വന്‍ തട്ടിപ്പ് നടത്തുന്ന കമ്പനിക്ക് വേണ്ടി ധോണി പ്രവര്‍ത്തിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതില്‍നിന്നും തടിയൂരാനാണ് ധോണി കേസ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. അമ്രപാലി ഗ്രൂപ്പ് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ധോണിയുടെ ഭാര്യ സാക്ഷി സജീവമായി പങ്കാളിയായി. ഒട്ടേറെപേര്‍ പറ്റിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ കേസില്‍ ഇടപ്പെട്ട സുപ്രീംകോടതി അമ്രപാലി ഗ്രൂപ്പിന്റെ സിഎംഡി അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

Story first published: Sunday, April 28, 2019, 16:58 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+