നോ ബോള്‍ വിവാദം: ധോണി കുറ്റക്കാരനോ? ദാദയുടെ മാസ് മറുപടി... വിമര്‍ശകരുടെ വായടപ്പിച്ചു

ദില്ലി: നോ ബോള്‍ വിവാദവും തുടര്‍ന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരോടു തര്‍ക്കിച്ചതുമെല്ലാം ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ കളിയിലെ നിര്‍ണായകമായ അവസാന ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. നിയമം ലംഘിച്ച് ഗ്രൗണ്ടിലെത്തി അംപയര്‍മാരോടു തര്‍ക്കിച്ചതിന്റെ പേരില്‍ ധോണിക്കു മാച്ച് റഫറി പിഴ ചുമത്തുകയും ചെയ്തിരുന്നു.
പല മുന്‍ താരങ്ങളും കടുത്ത ഭാഷയിലാണ് ധോണിയെ വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ നടപടി ഗുരുതരമായ നിയമലംഘനമാണെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇതിനിടെ ധോണിയെ പിന്തുണച്ച് ആദ്യമായി ഒരു താരം രംഗത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ധോണിയെ പിന്തുണച്ചത്.

ധോണിയും മനുഷ്യനെന്ന് ദാദ
ധോണിയും ഒരു മനുഷ്യനാണെന്നു വികാരങ്ങള്‍ അദ്ദേഹത്തിനുമുണ്ടാവുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. മറ്റുള്ളവരെപ്പോലെ വികാരങ്ങള്‍ ഗാംഗുലിക്കുമുണ്ടാവും. കളിക്കളത്തില്‍ ഇപ്പോഴും അദ്ദേഹം കാണിക്കുന്ന മല്‍സരബുദ്ധി അസാധാരണമാണെന്നും ദാദ ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് ഗാംഗുലി.

സംഭവം ഇങ്ങനെ
റണ്‍ചേസിനിടെ നിര്‍ണായകമായ അവസാന ഓവറില്‍ സിഎസ്‌കെ താരം മിച്ചെല്‍ സാന്റ്‌നര്‍ ബാറ്റ് ചെയ്യവെ അംപയര്‍ ഉല്ലാസ് ഗാന്ധി നോ ബോള്‍ വിധിച്ചെങ്കിലും ലെഗ് അംപയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ് അത് നോ ബോളല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് അംപയര്‍മാര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കെയാണ് ഡഗൗട്ടില്‍ നിന്നും ധോണി ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരുമായി സംസാരിച്ചത്. തുടര്‍ന്ന് അതു നോ ബോള്‍ തന്നെയെന്ന് അംപയര്‍ വിധിക്കുകയുമായിരുന്നു.
കടുത്ത വിമര്‍ശനം
ഈ സംഭവത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ധോണിക്കു നേരിടേണ്ടിവന്നത്. കളിക്കിടെ ഡഗൗട്ടില്‍ നിന്നും ഗ്രൗണ്ടിലിറങ്ങാന്‍ ഒരു ക്യാപ്റ്റനും അവകാശമില്ലെന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടത്.
ഈ രംഗം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനയൊരു കാര്യം കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓസീസ് മുന്‍ പേസര്‍ ഷോണ്‍ ടെസ്റ്റ്, ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത എന്നിവരും ധോണിയെ വിമര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications