Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ 'സ്വര്‍ഗരാജ്യം', അവധിക്കാലം ആഘോഷിച്ച് ക്യാപ്റ്റന്‍ കൂള്‍, മനംമയക്കും ചിത്രങ്ങള്‍

1

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നുള്ള ബ്രേക്ക് കുടുംബത്തോടൊപ്പം ആസ്വദിക്കുകയാണ്. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് ധോണി അവധിക്കാലം ചെലവഴിക്കുന്നത്. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ സാക്ഷി സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

5

മലമുകളില്‍ മരത്തടിയില്‍ തീര്‍ത്ത അതിമനോഹരമായ കോട്ടേജിലാണ് ധോണിയും കുടുംബവും താമസിക്കുന്നത്. ഭിത്തികള്‍ മുഴുവന്‍ മരത്തടിയില്‍ തീര്‍ത്തതാണ്. പൂക്കളാലും മരങ്ങളാലും നിറഞ്ഞ, അതിമനോഹരമായ കോട്ടേജില്‍ നിന്നും നോക്കിയാല്‍ കണ്ണെത്താദൂരത്ത് കുന്നുകളും വൃക്ഷങ്ങളും കാണാം. പ്രകൃതിയുമായി അത്രയേറെ ഇണങ്ങിച്ചേര്‍ന്നതാണ് ഈ കോട്ടേജെന്നു പുറമെ നിന്നും അകത്തു നിന്നുമുള്ള ഫോട്ടോകളിലും വീഡിയോകളില്‍ നിന്നും വ്യക്തമാണ്.

2

കോട്ടേജിന്റെ മുന്നിലും ബാല്‍ക്കണിയിലുമെല്ലാം നിന്നു അദ്ഭുത്തോടെ പ്രകൃതിഭംഗി ആസ്വദിക്കുന്ന സിവയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാക്ഷി പങ്കുവച്ചത്. രണ്ടു ഫോട്ടോയില്‍ ധോണിയെയും ഒപ്പം കാണാം.

കിടക്കയില്‍ കിടന്ന് അച്ഛനോടു കുശലം പറയുന്ന സിവയാണ് ഒരു ചിത്രത്തിലേതെങ്കില്‍ മറ്റൊന്നില്‍ കോട്ടേജിനു പുറത്ത് ധോണിയെ ചേര്‍ത്തുപിടിച്ച് സിവയെയും കാണാന്‍ കഴിയും. ചില ഫോട്ടോകളില്‍ സാക്ഷിയുമുണ്ട്. കോട്ടേജിനുള്ളില്‍ കസേരയിലിരിക്കുന്ന സാക്ഷിയുടെ തോളില്‍ കൈയിട്ട് സിവയും പ്രകൃതിഭംഗി ആസ്വദിക്കുന്നതാണ് ഒരു ഫോട്ടോ. ബാല്‍ക്കണിയില്‍ നിന്നും സാക്ഷിയും സിവയും പുറത്തേക്കു നോക്കി പുഞ്ചിരിക്കുന്ന മറ്റൊരു ഫോട്ടോയുമുണ്ട്. കുറച്ചു ദിവസത്തേക്കുള്ള വീട് എന്നാണ് കോട്ടേജിനകത്തെ ഒരു വീഡിയോയില്‍ സാക്ഷി കുറിച്ചിരിക്കുന്നത്.

3

അതേസമയം, ധോണിയെ ഇനി കളിക്കളത്തില്‍ കാണാന്‍ കഴിയുക സപ്തംബറിലായിരിക്കും. നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരിക്കും ഇത്. സപ്തംബര്‍ 19 മുതല്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

4

സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ ധോണിയുടെ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്നു. ഐപിഎല്ലിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് വൈകീട്ടായിരുന്നു ധോണിയും സിഎസ്‌കെയിലെ ടീമംഗവും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Friday, June 25, 2021, 17:11 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+