Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി സാക്ഷിയെ ജീവിത സഖിയാക്കിയിട്ട് 10 വര്‍ഷം, ആഘോഷിച്ച് ആരാധകര്‍

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ എം എസ് ധോണിക്ക് ഇന്ന് 10ാം വിവാഹ വാര്‍ഷികം. 2010 ജൂലൈ നാലിനാണ് ധോണി സാക്ഷിയെ വിവാഹം ചെയ്തത്. ഡെറാഡൂണില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ധോണിയുടെ വിവാഹം. എല്ലാം വ്യത്യസ്തമായി ചെയ്യുന്ന ധോണി വിവാഹത്തിലും ആ ശൈലി പിന്തുടര്‍ന്നു. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിന്റെ വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് ആരാധകര്‍. നിരവധി ആളുകളാണ് ധോണിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസയറിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം ആരാധക പിന്തുണയുള്ളവരാണ് ധോണിയും സാക്ഷിയും. 2015ഫെബ്രുവരി ആറിന് ഇരുവര്‍ക്കും പിറന്ന് പെണ്‍കുഞ്ഞ് പിറന്നു. ഇപ്പോള്‍ ധോണിയോളം തന്നെ താരപ്രാധാന്യം ലഭിക്കുന്ന സ്റ്റാറായി മകള്‍ സിവ വളര്‍ന്നു. സിവയ്‌ക്കൊപ്പമുള്ള ധോണിയുടെ വീഡിയോകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്.

മലയാളത്തില്‍ പാട്ടുപാടിയും ധോണിക്കൊപ്പം വാഹനം കഴുകിയുമെല്ലാം ആരാധകര്‍ക്ക് പ്രിയങ്കരിയാണ് സിവ. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ പ്രകടനം കാണാന്‍ സാക്ഷിക്കൊപ്പം മകള്‍ സിവയും ഉണ്ടാകാറുണ്ട്. ഐപിഎല്‍ കിരീടവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ആഘോഷിക്കുമ്പോള്‍ മകളോടൊപ്പം കളിക്കുന്ന ധോണിയുടെ വീഡിയോ വൈറലായിരുന്നു. പ്രണയ വിവാഹമായിരുന്നു ധോണിയുടേയും സാക്ഷിയുടേയും. ഇരുവരുടെയും അച്ഛന്‍മാര്‍ ഒരു കമ്പിനിയിലെ ജീവനക്കാരായിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും. റാഞ്ചിയില്‍ ഒരു സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. ഏറെ നാളുകളായി പര്‌സപരം ബന്ധപ്പെടാതിരുന്നതിന് ശേഷം 2007ല്‍ കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലില്‍വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.

dhoni-sakshi

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച സാക്ഷി അവിടെ ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം പിന്നീട് വിവാഹത്തിലേക്ക് നീളുകയായിരുന്നു. ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറിയെന്ന ധോണിയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള സിനിമയില്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ സിനിമയ്ക്കും വലിയെ സ്വീകാര്യത ലഭിച്ചിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റാഞ്ചിയിലെ വീട്ടിലാണ് ധോണിയുള്ളത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. പിന്നാലെയാണ് ധോണി ടീമില്‍ നിന്ന് മാറിനിന്നത്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം സമ്മാനിച്ച ഏക നായകനാണ് ധോണി. ഏകദിനത്തിലെ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, കൂടുതല്‍ സ്റ്റംപിങ്, 10,000 റണ്‍സ് 50ന് മുകളില്‍ ശരാശരിയില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരം തുടങ്ങിയ നിരവധി റെക്കോഡുകള്‍ക്ക് ഉടമയാണ് ധോണി. ഇത്തവണത്തെ ഐപിഎല്ലില്‍ ധോണി കളിക്കാന്‍ പരിശീലനം ആരംഭിച്ചിരുന്നുവെങ്കില്‍ കോവിഡിനെത്തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെച്ചിരിക്കുകയാണ്.

Story first published: Saturday, July 4, 2020, 15:25 [IST]
Other articles published on Jul 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+