Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; സംസ്ഥാന നീന്തല്‍ പരിശീലകനെ പുറത്താക്കി

പനജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന സംസ്ഥാന മുഖ്യ നീന്തല്‍ പരിശീലകനെ പുറത്താക്കി. ഗോവയുടെ പ്രധാന പരിശീലകനായ രസുര്‍ജിത് ഗാംഗുലിക്കാണ് സ്ഥാനം തെറിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും ഓണ്‍ലൈന്‍ വഴി പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പരിശീലകനെതിരെ നടപടി സ്വീകരിച്ചത്.

വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് പ്രാഥമിക നടപടിയെടുത്തെന്ന് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ദിഗംബര്‍ കാമത്ത് പറഞ്ഞു. സംഭവം എവിടെയാണ് നടന്നതെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ നിര്‍മാതാവ് വിനോദ് കാപ്രി കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയില്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജുവിനെയും ടാഗ് ചെയ്തിരുന്നു.

swimming

പരിശീലകനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രിയും ഉറപ്പുനല്‍കി. വിഷയത്തില്‍ പോലീസ് കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടിയെ പലപ്പോഴായി പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് മുറിയില്‍ ക്യാമറവെച്ച് പരിശീലകനെതിരെ തെളിവ് ശേഖരിക്കുകയായിരുന്നു. ഈ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പരിശീലകന്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി സൂചനയുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്.

Story first published: Thursday, September 5, 2019, 13:13 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+