Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇരുപത് വര്‍ഷത്തെ കരിയറിന് വിരാമമിട്ട് മുന്‍ ഇന്ത്യന്‍താരം മെഹ്താബ് ഹുസൈന്‍ ബൂട്ടഴിക്കുന്നു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ താരവും മോഹന്‍ ബഗാന്‍ കളിക്കാരനുമായ മെഹ്താബ് ഹുസൈന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. മികച്ച മധ്യനിര കളിക്കാരനായ മെഹ്താബ് ഐ ലീഗില്‍ വ്യാഴാഴ്ച ഇന്ത്യന്‍ ആരോസിനെതിരെ നടക്കുന്ന മത്സരത്തിനുശേഷം ബൂട്ടഴിക്കും. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ച മെഹ്താബ് ഇന്ത്യയിലെ പല പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്.

ഐ ലീഗ് സീസണ്‍ അവസാനിക്കുമ്പോഴാണ് മെഹ്താബ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് മെഹ്താബ് പറഞ്ഞു. പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കുമെല്ലാം നന്ദി. 1998ല്‍ കാളിഘട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ ആരംഭിച്ച തന്റെ ഫുട്‌ബോള്‍ കരിയര്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തോടെ അവസാനിക്കുകയാണെന്ന് മെഹ്താബ് പറഞ്ഞു.

mehtab

കരിയറിന്റെ തുടക്കത്തില്‍ മോഹന്‍ ബഗാനില്‍ കളിച്ചിരുന്ന താരം പിന്നീട് ഒഎന്‍ജിസി, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചു. ഈസ്റ്റ് ബംഗാളിനായി 10 സീസണില്‍ മെഹ്താബ് കളിച്ചിട്ടുണ്ട്. ഐഎസ്എല്‍ അവതരിച്ചപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായും കളിച്ചു. രണ്ടുതവണ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ അംഗമായിരുന്നു. ഇവിടെനിന്നും ജംഷേദ്പൂര്‍ എഫ്‌സിയിലേക്ക് ചേക്കേറിയ താരം പിന്നീട് ബോഹന്‍ ബഗാനിലേക്കും മടങ്ങി.

Story first published: Thursday, February 28, 2019, 9:43 [IST]
Other articles published on Feb 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+