Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭാര്യയില്‍നിന്നും മകളെ വേണം; മുഹമ്മദ് ഷമി നിയമ യുദ്ധത്തിനൊരുങ്ങുന്നു

കൊല്‍ക്കത്ത: ഒത്തുകളി ആരോപണത്തില്‍ ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി ഭാര്യയുമായി നിയമയുദ്ധത്തിനൊരുങ്ങുന്നു. മകളെ ആവശ്യപ്പെട്ടാണ് ഷമി കോടതിയെ സമീപിക്കുക. ബിസിസിഐ തന്നെ കുറ്റവിമുക്തനാക്കിയതില്‍ ആശ്വാസമുണ്ടെന്നും ഭാര്യയുടെ മറ്റ് ആരോപണങ്ങളും കള്ളമാണെന്ന് തെളിയുമെന്നും ഷമി പറഞ്ഞു.

ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പം
ഐപിഎല്‍ ദില്ലി ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്ന ഷമി ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ്. സ്വകാര്യ ക്രിക്കറ്റ് അക്കാദമയില്‍ ആണ് ഷമി ഇപ്പോള്‍ പരിശീലനം നടത്തുന്നത്. പരിശീലനം ആരംഭിച്ചതായും മകളുടെ ഭാവി സുരക്ഷിതമാക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഷമി പറഞ്ഞു.

shami

മകള്‍ക്ക് നല്ല ഭാവി നല്‍കുകയെന്നത് തന്റെ ഉത്തരവാദിത്വമാണ്. ഭാര്യയില്‍നിന്നും മകളെ ലഭിക്കുന്നതിനായി നിയമനടപടിക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. കോടതിയുടെ തീരുമാനം അംഗീകരിക്കുമെന്നും ഇന്ത്യന്‍ ബൗളര്‍ വ്യക്തമാക്കി. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതി ഉള്‍പ്പെടെ ഇപ്പോള്‍ കൊല്‍ക്കത്ത പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, ഒത്തുകളി നടന്നിട്ടില്ലെന്ന ബിസിസിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷമിയുടെ കരാര്‍ പുതുക്കിയിട്ടുണ്ട്.

Story first published: Saturday, March 24, 2018, 9:25 [IST]
Other articles published on Mar 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+