Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്കേറ്റ മുഹമ്മദ് സല ടീമില്‍നിന്നും പുറത്ത്; ലിവര്‍പൂളിന് ആശങ്ക

ലണ്ടന്‍: ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് പരിക്ക്. ഇതേതുടര്‍ന്ന് ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് യോഗ്യതാ മത്സരത്തില്‍ ഈജിപ്ത് ടീമില്‍ നിന്നും പുറത്തായി. കെനിയ, കൊമോറോസ് എന്നിവര്‍ക്കെതിരെ നടക്കാനിരുന്ന മത്സരത്തില്‍ നിന്നമാണ് താരത്തെ ഒഴിവാക്കിയത്. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് സല വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സല മത്സരത്തില്‍ കളിക്കില്ലെന്ന് ഈജിപ്ത് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ സല കളിച്ചിരുന്നു. 3-1ന് ജയിച്ച മത്സരത്തില്‍ ഒരു ഗോളും നേടി. സീസണില്‍ ആകെ 6 ഗോളുകളാണ് ലിവര്‍പൂളിനായി നേടിയത്. ലെസ്റ്റര്‍ സിറ്റിക്കെതിരെ ഒക്ടോബറില്‍ നടന്ന മത്സരം മുതല്‍ സലയ്ക്ക് പരിക്കുണ്ട്. ഇതേ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ കളി നഷ്ടമാവുകയും ചെയ്തു. ഈ മത്സരത്തില്‍ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയിരുന്നു.

mohamed-salah

നാലു കളികളിലായി ലിവര്‍പൂളിനായി 90 മിനിറ്റും സല കളിക്കാറില്ല. അന്താരാഷ്ട്ര ഇടവേളയില്‍ പരിക്കില്‍നിന്നും പൂര്‍ണമോചിതനാകാനുളള ശ്രമത്തിലാണ് താരമെങ്കിലും ലിവര്‍പൂളിന് ആശങ്കയുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്നത് സല ഉള്‍പ്പെടെയുള്ള മുന്നേറ്റനിരയുടെ മികവുകൊണ്ടാണ്. സല കൂടുതല്‍ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിവന്നാല്‍ ലിവര്‍പൂളിന് അത് കനത്ത തിരിച്ചടിയാകും.

Story first published: Wednesday, November 13, 2019, 16:46 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+