അപ്രതീക്ഷിത നീക്കവുമായി പാകിസ്താന്‍: പരിശീലകനായി മിസ്ബയെ നിയമിച്ചേക്കും
കറാച്ചി: പ്രവചനാതീതമാണ് പാകിസ്താന്‍ ടീമിന്റെ കാര്യം.മത്സരങ്ങളിലെ പ്രകടനത്തില്‍ മാത്രമല്ല കളിക്കാരുടെയും മാനേജ്‌മെന്റിന്റെയും കാര്യത്തിലും ഈ വിശേഷണം ശരിയാണ്. ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ അഴിച്ചുപണിക്കൊരുങ്ങുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം വമ്പന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
മുന്‍ നായകന്‍ മിസ്ബാഹ് ഉല്‍ഹഖിനെ പാക് ടീമിന്റെ പരിശീലകനാക്കിയേക്കുമെന്നാണ് വിവരം.ഇതിനോട് മിസ്ബയും അനുകൂലമായി പ്രതികരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. കളിക്കാരനായിരിക്കെ ഏവരുടെയും പ്രിയപ്പെട്ടവനായിരുന്ന മിസ്ബയെത്തിയാല്‍ പാക് ടീമിനുള്ളില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് പാക് മാനേജ്‌മെന്റുള്ളത്..
45കാരനായ മിസ്ബാഹിന് ഇതുവരെ പരിശീലകനായി മുന്‍പരിചയമില്ല.2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് പൂര്‍ണമായി വിടപറഞ്ഞ അദ്ദേഹം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സജീവമായിരുന്നു.പ്രായം തളര്‍ത്താത്ത പ്രകടനമികവുമായി മുന്നില്‍ നിന്ന് നയിക്കുന്ന അദ്ദേഹത്തിന്റെ നായക പാഠവമാണ് മിസ്ബയെ പരിശീലകസ്ഥാനത്തേക്കെത്തിക്കാന്‍ പിസിബിക്ക് ദൈര്യം നല്‍കുന്നത്. മിക്കി ആര്‍തര്‍ക്ക് പകരക്കാരനായി മിസ്ബാഹ് എത്തുമ്പോള്‍ കാര്യങ്ങള്‍ അനുകൂലമാകുമോയെന്ന് കാത്തിരുന്ന് കാണണം.
മരുന്നടി: പൃഥ്വി ഷാ പറയുന്നത് കള്ളമോ? താരത്തിനെ വെട്ടിലാക്കി ഫിസിയോയുടെ വെളിപ്പെടുത്തല്‍

2001ല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ പാക് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച് മിസ്ബാഹ് 75 ടെസ്റ്റില്‍ നിന്നായി 5222റണ്‍സും 162 ഏകദിനങ്ങളില്‍ നിന്നായി 5122 റണ്‍സും 39 ട്വന്റി20യില്‍ നിന്നായി 788 റണ്‍സും നേടിയിട്ടുണ്ട്.56 ടെസ്റ്റില്‍ പാകിസ്ഥാനെ നയിച്ച് 26 ജയം ടീമിന് സമ്മാനിക്കാനും മിസ്ബാഹിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications