Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടി: പൃഥ്വി ഷാ പറയുന്നത് കള്ളമോ? താരത്തിനെ വെട്ടിലാക്കി ഫിസിയോയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിലയിരുത്തപ്പെടുന്ന പൃഥ്വി ഷായ്ക്ക് കഴിഞ്ഞിടയ്ക്കാണ് നിരോധിത മരുന്നിന്റെ ഉപയോഗത്തെത്തുടര്‍ന്ന് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.ചുമയെത്തുടര്‍ന്ന് കഴിച്ച കഫ്‌സിറപ്പിലൂടെയാണ് നിരോധിമത മരുന്ന് ഉള്ളിലെത്തിയതെന്നാണ് സംഭവത്തെക്കുറിച്ച് പൃഥ്വി വെളിപ്പെടുത്തിയത്.ബിസിസിയും പൃഥ്വിയുടെ വിശദീകരണം ശരിവെച്ചതോടെയാണ് യുവതാരത്തിന് ചെറിയ വിലക്കില്‍ ഒതുങ്ങിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര നിസാരവല്‍ക്കരിക്കേണ്ടന്ന തരത്തില്‍ പൃഥ്വിയുടെ മുന്‍ പരിശീലകന്‍ വിനായക് സാമന്തിന്റെയും ഫിസിയോ ദീപ് തോമറിന്റെയും വെളിപ്പെടുത്തലുകള്‍ താരത്തെയും ബിസിസിഐയെയും വെട്ടിലാക്കിയിരിക്കുകയാണ്.

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനിടെ ചുമയും ജലദോഷവും ഉണ്ടായി.ഇതിനെത്തുടര്‍ന്ന് അച്ഛന്റെ നിര്‍ദേശ പ്രകാരം സമീപത്തെ ഫാര്‍മസിയില്‍ നിന്ന് കഫ്‌സിറപ്പ് വാങ്ങിക്കഴിച്ചെന്നും ഇതിലൂടെ നിരോധിക്കപ്പെട്ട മരുന്ന് ശരീരത്തിലെത്തിയെന്നുമാണ് പൃഥ്വി പറഞ്ഞത്.ബിസിസിഐയുടെ ഉത്തേജക വിരുദ്ധ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ അഭിജിത്ത് സാല്‍വി നല്‍കിയ റിപ്പോര്‍ട്ടും പൃഥ്വിയുടെ വിശദീകരണത്തോട് യോജിക്കുന്നതായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനിടെ പൃഥ്വിക്ക് ഇത്തരത്തില്‍ ചുമ ഉണ്ടായതായി അറിയില്ലെന്നാണ് സാമന്തും തോമറും പറയുന്നത്. ചെറിയ പനിയുണ്ടായിരുന്നെങ്കിലും ചുമയുടെയോ ജലദോഷത്തിന്റെയോ ലക്ഷണമൊന്നും ഇല്ലായിരുന്നെന്നും ഇരുവരും വ്യക്തമാക്കി. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പരിശീലകനെയും ഫിസിയോയെയും അറിയിക്കണം.എന്നാല്‍ പൃഥ്വി അത് ചെയ്തിട്ടില്ല. കൂടാതെ ടീം അധികൃതരുടെ അറിവില്ലാതെ പുറത്തെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് മേടിച്ചതെന്ന് എങ്ങനെയെന്ന് അറിയില്ലെന്നും ഇവരും വ്യക്തമാക്കി.ഇതോടെ ബിസിസിഐയുടെയും പൃഥ്വിയുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. പൃഥ്വിയുടെ വിശദീകരണം തെറ്റാണെന്ന് തെളിഞ്ഞാല്‍ താരത്തിന്റെ കരിയറിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

prithvi-shaw

ഇന്ത്യന്‍ ജഴ്‌സിയില്‍ രണ്ട് ടെസ്റ്റ് മത്സരം മാത്രം കളിച്ചിട്ടുള്ള പൃഥ്വി സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പൃഥ്വിയുടെ പേരിലാണ്.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് പൃഥ്വി കളിക്കുന്നത്.

Story first published: Sunday, August 11, 2019, 16:48 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+