Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഔദ്യോഗിക പ്രഖ്യാപനമെത്തി; മിക്കു ബംഗളൂരു എഫ്.സി വിട്ടു

ലണ്ടന്‍:വെനസ്വേലയന്‍ താരം മിക്കു ബംഗളൂരു എഫ്.സി വിട്ടു. ക്ലബ്ബിന്റെ മുന്നേറ്റത്തിലെ കുന്തമുനയായ മിക്കു ക്ലബ്ബ് വിടുന്നവിവരം ഔദ്യോഗികമായി ക്ലബ്ബ് അറിയിച്ചു. ബംഗളൂരുവിന് വേണ്ടി മിക്കു നടത്തിയ മികച്ച പ്രകടനങ്ങളെ ഓര്‍മ്മിപ്പിച്ച് അദ്ദേഹത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ബംഗളൂരു എഫ്.സി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.33കാരനായ മിക്കു ക്ലബ്ബ് വിടുന്നത് ബംഗളൂരുവിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.

ആല്‍ബര്‍ട്ട് റോക്ക,കാള്‍സ് കുഡ്രാറ്റ് എന്നിവരുടെ പരിശീലനത്തിന് കീഴില്‍ ബംഗളൂരുവിന്റെ ചരിത്ര കുതിപ്പിന് നിര്‍ണ്ണായക പങ്കായിരുന്നു മിക്കു വഹിച്ചത്. ബംഗളൂരുവിനുവേണ്ടി 35 മത്സരത്തില്‍ നിന്ന് 24 ഗോളാണ് മിക്കു നേടിയത്. ബംഗളൂരുവിന്റെ ഐ.എസ്.എല്‍ അരങ്ങേറ്റ സീസണില്‍ മിക്കുവിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആ സീസണില്‍ ഉയര്‍ന്ന രണ്ടാമത്തെ ഗോള്‍വേട്ടക്കാരനായിരുന്നു മിക്കു.

miku

സൂപ്പര്‍ കപ്പിലും ബംഗളൂരുവിനുവേണ്ടി അദ്ദേഹം തിളങ്ങി. അവസാന സീസണില്‍ പരിക്ക് താരത്തിന് തിരിച്ചടി നല്‍കിയതോടെ മികവിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2004ല്‍ വലന്‍സിയയിലൂടെ ക്ലബ്ബ് കരിയര്‍ ആരംഭിച്ച മിക്കു 2010 മുതല്‍ 2013വരെ ഖത്താഫെയ്ക്കുവേണ്ടിയും കളിച്ചു.റായോ വല്ലിക്കാനോയില്‍ നിന്ന് 2017ലാണ് മിക്കു ബംഗളൂരുവിലെത്തിയത്. വെനസ്വേല ദേശീയ ടീമിനുവേണ്ടി 51 മത്സരത്തില്‍ നിന്ന് 11 ഗോളും മിക്കു നേടിയിട്ടുണ്ട്.

Story first published: Saturday, July 6, 2019, 16:56 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+