ശത്രുക്കളുടെ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുത്ത് മൈക്കല്‍ ഹസി; പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍
സിഡ്‌നി: മികച്ച ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് പ്രശംസ പിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ഹസി. മിസ്റ്റര്‍ ക്രിക്കറ്റര്‍ എന്ന വിളിപ്പേരിന് അര്‍ഹനായ ഹസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റെറ്ററായും അവതാരകനായും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ നേരിടാന്‍ പ്രയാസപ്പെട്ട ശത്രുക്കളായ താരങ്ങളുടെ ടെസ്റ്റ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹസിയുടെ എനിമീസ് ഇലവന്‍.

ഓപ്പണര്‍മാരായി ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിനേയും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയിം സ്മിത്തിനെയുമാണ് ഹസി തിരഞ്ഞെടുത്തത്. ആക്രമണ ശൈലിയില്‍ ബാറ്റുവീശുന്ന സെവാഗ് ടെസ്റ്റിലും അപകടകാരിയാണെന്നാണ് ഹസി പറയുന്നത്. ടെസ്റ്റില്‍ രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സെവാഗ്. ഇടം കൈയ്യനായ സ്മിത്തും ദീര്‍ഘസമയ ഫോര്‍മാറ്റില്‍ മികവ് കാട്ടിയിട്ടുള്ള താരമാണ്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റാണ് അദ്ദേഹം.

വണ്‍ ഡൗണ്‍ ആയി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ് ഹസി തിരഞ്ഞെടുത്തത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ലാറയുടെ പേരിലാണ്. ടെസ്റ്റില്‍ 400ന് മുകളില്‍ റണ്‍സ് നേടിയ ഏകതാരവും അദ്ദേഹമാണ്.നാലാം നമ്പറില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഹസി തിരഞ്ഞെടുത്തത്. ഏത് മൈതാനത്തും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സച്ചിന്റെ കഴിവിനെ ഹസി പ്രശംസിച്ചു.

മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് സച്ചിന്‍. ടെസ്റ്റ് ്ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതി സച്ചിന്റെ പേരിലാണ്. അഞ്ചാമനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ഹസി തിരഞ്ഞെടുത്തത്. ഏത് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള കോലി അപകടകാരിയാ ബാറ്റ്‌സ്മാനായാണ് ഹസി വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ് ആറാം നമ്പറില്‍.
വീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തി

പേസ് ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കാലിസ്. വിക്കറ്റ് കീപ്പറായി എംഎസ് ധോണിയെ തഴഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയെയാണ് ഹസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടെസ്റ്റില്‍ ധോണിയേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നത് സംഗക്കാരയ്ക്കാണെന്നും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹമെന്നും ഹസി പറഞ്ഞു.
ഫേവറിറ്റുകളില്‍ ഒരാള്‍, അനായാസ അഭിനയം, ഇര്‍ഫാനെക്കുറിച്ച് സച്ചിന്‍... കായികലോകത്തിന്റെ അശ്രുപൂജ

പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനും മോണി മോര്‍ക്കലും പേസ് ബൗളിങ് നിരയില്‍ ഇടം പിടിച്ചു. സ്റ്റെയിന്റെ വേഗവും മോണി മോര്‍ക്കലിന്റെ വേഗം കൂടിയ ബൗണ്‍സും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ബൗളിങ് നിരയില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. മികച്ച സ്വിങ് ബൗളറാണ് ആന്‍ഡേഴ്‌സന്‍.
പണം അടച്ചില്ല; 2021ലെ ലോക പുരുഷ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടു

ടെസ്റ്റില്‍ ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. സ്്പിന്‍ ബൗളറായി മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയും അദ്ദേഹം തിരഞ്ഞെടുത്തു. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് മുരളീധരന്റെ പേരിലാണ്. 44കാരനായ ഹസി ഓസ്‌ട്രേലിയക്കുവേണ്ടി 44 ടെസ്റ്റില്‍നിന്ന് 79 ടെസ്റ്റില്‍നിന്ന് 51.53 ശരാശരിയില്‍ 6235 റണ്‍സ് നേടിയിട്ടുണ്ട്. 185 ഏകദിനത്തില്‍ നിന്ന് 5442 റണ്‍സും 38ടി20യില്‍ നിന്ന് 721 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications