Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതല്ല എന്റെ മികച്ച ടൂര്‍ണമെന്റ്: അര്‍ജന്റീന സെമിയിലെത്തിയിട്ടും സൂപ്പര്‍താരത്തിന് നിരാശ

എന്‌റെ മികച്ച കളി ഇതല്ലെന്ന് മെസ്സി | Oneindia Malayalam

പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന സെമി ഫൈനലില്‍ ബ്രസീലിനെ നേരിടാനൊരുങ്ങുമ്പോള്‍ സൂപ്പര്‍താരം മെസ്സി തൃപ്തനല്ല. ഇതല്ല തന്റെ കരിയറിലെ മികച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റെന്നാണ് താരം പറയുന്നത്. ഇതുവരെയുള്ള സ്വന്തം പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് അര്‍ജന്റീന ക്യാപ്റ്റന്‍.

ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ നാല് കളികളില്‍ മെസ്സി ഒരു ഗോള്‍ മാത്രമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വേയ്‌ക്കെതിരേ പെനാല്‍റ്റിയില്‍ നിന്നായിരുന്നു അത്. ''ടീം സെമിയിലെത്തി. എന്നാല്‍ എനിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എപ്പോഴും എതിരാളികളെ മറികടക്കുക എന്നതിനു തന്നെയാണ് പ്രധാന്യം. അത് പലപ്പോഴും പല രീതിയിലായിരിക്കും. ഇപ്പോള്‍ ഞങ്ങള്‍ ജയിച്ചു. അത് തുടരും.''- മെസ്സി പറഞ്ഞു.

messi

വെനസ്വേനയ്‌ക്കെതിരാ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെര്‍ജിയോ അഗ്വേറോയ്ക്കും ലൗതാരോ മാര്‍ട്ടിനെസ്സിനും പിന്നിലായാണ് മെസ്സി കളിച്ചത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മാര്‍ട്ടിനെസ് ഗോള്‍ നേടുകയും ചെയ്തു. മുന്നേറ്റനിരയുടെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച മെസ്സി പിച്ചിന്റെ മോശം അവസ്ഥയെ വിമര്‍ശിക്കുകയും ചെയ്തു.

''ഇതൊരു വലിയ ടൂര്‍ണമെന്റാണ്. ഇവിടെ ആരും ആരെയും തോല്‍പ്പിക്കാം. എന്നാല്‍ മോശം പിച്ചുകളില്‍ കളിക്കുക പ്രയാസമാണ്. ഈ ടൂര്‍ണമെന്റില്‍ എല്ലാ പിച്ചുകളുടെയും സ്ഥിതി ഇതാണ്.''-മെസ്സി പറഞ്ഞു.

Story first published: Saturday, June 29, 2019, 11:05 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+