Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവളോടു മുട്ടാന്‍ കോലിയെക്കൊണ്ടുമാവില്ല! ഏഷ്യയിലെ നമ്പര്‍ വണ്‍, ആരെന്നറിയാം

ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം വരുമാനമുള്ള താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ സ്ഥാനം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 1000 കോടി രൂപയ്ക്കു മുകളില്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ക്രിക്കറ്റിലൂടെ മാത്രമല്ല പരസ്യ കരാറുകള്‍, ബിസിനസ് എന്നിവയിലൂടെയും കോടികളാണ് ഓരോ വര്‍ഷവും കോലിയുടെ പഴ്‌സിലേക്കു വരുന്നത്.

നിലവില്‍ ലോകത്തു ഏറ്റവുമധികം വരുമാനമുള്ള 100 അത്‌ലറ്റുകളുടെ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ അതിലും കോലി ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ലിസ്റ്റില്‍ ഏഷ്യന്‍ താരങ്ങളില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമുണ്ട്. സ്‌പോര്‍ട്ടിക്കോയാണ് 2022ല്‍ ലോകത്തിലെ ഏറ്റവുമുയര്‍ന്ന വരുമാനമുള്ള 100 പേരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ ലിസ്റ്റില്‍ 61ാം സ്ഥാനത്താണ് കോലിയുള്ളത്. 2021ല്‍ 59ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിനു പുതിയ ലിസ്റ്റില്‍ രണ്ടു സ്ഥാനം നഷ്ടമായിരിക്കുകയാണ്.

NAOMI OSAKA

ഇന്ത്യക്കു വേണ്ടിയും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും കളിച്ചുകൊണ്ടിരിക്കുന്ന കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. ടീം ഇന്ത്യയില്‍ നിന്നും ആര്‍സിബിയില്‍ നിന്നും ശമ്പളത്തിലൂടെയും വിജയങ്ങളിലൂടെയും കോലിക്കു ലഭിച്ചത് 2.9 ഡോളറാണ്. പരസ്യ കരാറുകളിലൂടെ 31 മില്ല്യണ്‍ ഡോളറും അദ്ദേഹത്തിനു നേടാന്‍ സാധിച്ചു.

ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ട കോലിക്കു അതു വഴി ലഭിച്ചത് ഏഴു കോടി രൂപയായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും 15 കോടിയും ശമ്പളമായി ലഭിച്ചു. ടെസ്റ്റില്‍ മാച്ച് ഫീയായി 15 ലക്ഷവും ഏകദിനത്തില്‍ ആറു ലക്ഷവും ടി20യില്‍ മൂന്നു ലക്ഷവുമാണ് അദ്ദേഹത്തിനു ബിസിസിഐ നല്‍കിയത്.

വാര്‍ഷിക ഫീസ്, മാച്ച് ഫീസ് എന്നിവ കൂടാതെ സോഷ്യല്‍ മീഡിയയിലൂടെയും വലിയ വരുമാനമാണ് കോലി സ്വന്തമാക്കിയത്. ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു 9 കോടിയും ട്വീറ്റിനു 2.5 കോടിയുമാണ് അദ്ദേഹം ഈടാക്കുന്നത്. അങ്ങനെ എല്ലാ സ്രോസതുകളിലെയും കൂടിയുള്ള ആകെ വരുമാനമെടുത്താല്‍ 33.9 മില്ല്യണ്‍ ഡോളറാണ് കോലി സമ്പാദിച്ചത്.

ഏഷ്യയില്‍ കോലിയെ കടത്തിവെട്ടി ഏറ്റവും വരുമാനമുള്ള അത്‌ലറ്റായി മാറിയത് ജപ്പാന്റെ വനിതാ ടെന്നീസ് താരം നവോമി ഒസാക്കയാണ്. രണ്ടു വീതം ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണുമടക്കം നാലു ഗ്രാന്റ്സ്ലാമുകള്‍ 25കാരിയായ താരം സ്വന്തമാക്കിയിട്ടുണ്ട്.

VIRAT KOHLI

ഏഷ്യയില്‍ ഏറ്റവുമുയര്‍ന്ന വരുമാനമുള്ള ഒസാക്ക 100 പേരുടെ ലിസ്റ്റില്‍ 20ാംസ്ഥാനത്തുമുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും അത്‌ലറ്റുകള്‍ ആധിപത്യം പുലര്‍ത്തുന്ന ലിസ്റ്റിലാണ് ആദ്യ 20നുള്ള നവോമിയും കയറിപ്പറ്റിയിരിക്കുന്നത്.

ജപ്പാനീസ് താരത്തിന്റെ വരുമാനം 53.2 മില്ല്യണ്‍ ഡോളറാണ്. ഇതില്‍ ടെന്നീസില്‍ നേടിയ വിജയങ്ങളിലൂടെ നവോമി സ്വന്തമാക്കിയത് 1.2 മില്യണ്‍ ഡോളറാണ്. ശേഷിച്ച 52 മില്യണ്‍ ഡോളറും പരസ്യ വരുമാനങ്ങളില്‍ നിന്നാണ് താരത്തിനു ലഭിച്ചത്.

ടെന്നീസ് താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന വരുമാനമുള്ള ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് നവോമി. ഏറ്റവുമുയര്‍ന്ന വരുമാനമുള്ളവരില്‍ 2021ലെ ലിസ്റ്റില്‍ ജപ്പാനീസ് താരം 15ാംസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ പുതിയ ലിസ്റ്റില്‍ നവോമിക്കു അഞ്ചു സ്ഥാനം നഷ്ടമായിരിക്കുകയാണ്.

Story first published: Tuesday, July 25, 2023, 18:35 [IST]
Other articles published on Jul 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+