വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മായന്തിയുടെ ബാഗ് ചുമക്കുന്നത് ബിന്നിയോ? മുന്‍ താരത്തിന് ട്രോള്‍... പ്രതികരിച്ച് മായന്തി

തിരക്കേറിയ ടെലിവിഷന്‍ അവതാരകയാണ് മായന്തി

മുംബൈ: ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയും മോഡലുമായ മായന്തി ലാങര്‍ ടെലിവിഷന്‍ അവതാരകയെന്ന നിലയില്‍ ശ്രദ്ധേയയാണ്. ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ് മല്‍സരങ്ങളില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ നിറസാന്നിധ്യം കൂടിയാണ് മായന്തി. ബിന്നിയേക്കാള്‍ കൂടുതല്‍ ആരാധകരുള്ളതും ഇപ്പോള്‍ മായന്തിക്കാണെന്നതാണ് രസകരമായ കാര്യം.

mayanti

ക്രിക്കറ്ററെന്ന നിലയില്‍ കരിയറില്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലാത്ത താരമാണ് ബിന്നി. ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ സ്ഥാനം ഭദ്രമാക്കാന്‍ അദ്ദേഹത്തിനായില്ല. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുകയാണ് ബിന്നി. അവതാരകയെന്ന നിലയില്‍ മായന്തി നിറഞ്ഞുനില്‍ക്കുമ്പോള്‍ ബിന്നി ക്രിക്കറ്റില്‍ ചുവടുറപ്പിക്കാനാവാതെ പാടുപെടുകയാണ്. ഇതിനിടെ ബിന്നിയെ ട്വിറ്ററിലൂടെ പരിഹസിച്ചയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മായന്തി.

2

ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ മായന്തി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ ഒരു ആരാധകന്‍ ബിന്നിയെക്കുറിച്ച് ചോദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി എവിടെയാണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അയാള്‍ മായന്തിയെ ബാഗ് ചുമക്കാന്‍ സഹായിക്കുകയാണെന്നു ട്വീറ്റിനു താഴെ മറ്റൊരാള്‍ പ്രതികരിക്കുകയും ചെയ്തു. വൈകാതെ തന്നെ മായന്തിയുടെ പ്രതികരണവും വന്നു. നന്ദി, സ്വന്തം ബാഗ് ചുമക്കാന്‍ തനിക്കറിയാം. അദ്ദേഹമിപ്പോള്‍ ബിസിയായി ജീവിക്കുകയാണ്, ക്രിക്കറ്റും കളിക്കുന്നു. പൊതുവായി പറഞ്ഞാല്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. അറിയാത്തയാളുകളെക്കുറിച്ച് അദ്ദേഹം കമന്റ് ചെയ്യാറില്ലെന്നും മായന്തി സ്‌മൈലിയോടു കൂടി ട്വീറ്റ് ചെയ്തു.

Story first published: Tuesday, February 4, 2020, 16:44 [IST]
Other articles published on Feb 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X