Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ദിവസം എത്ര സിഗരറ്റ് വലിക്കും? മൗറീസ്യോ സാറിയുടെ ഉത്തരം കേട്ടാല്‍ ഞെട്ടും

ലണ്ടന്‍:ഫുട്‌ബോള്‍ ലോകത്ത് വളരെ പ്രശസ്തമാണ് ഇറ്റാലിയന്‍ പരിശീലകനായ മൗറീസ്യോ സാറിയുടെ പുകവലി. മികച്ച പരിശീലകനെന്ന നിലയില്‍ പേരെടുക്കോമ്പോഴും അദ്ദേഹത്തിന്റെ പുകവലികമ്പം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചു.ചെല്‍സിയെ പരിശീലിപ്പിക്കവെ സാറിക്കുവേണ്ടി പ്രത്യേക സ്‌മോക്കിങ് കോര്‍ണര്‍ തന്നെ ക്ലബ്ബ് ഒരുക്കി നല്‍കിയിരുന്നു.ഇത്തരത്തില്‍ സിഗരറ്റ് വലിയെ ഇഷ്ടപ്പെടുന്ന സാറി ഒടുവില്‍ തന്റെ വലികമ്പത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.ഫുട്‌ബോള്‍ ഇറ്റാലിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സാറിയുടെ വെളിപ്പെടുത്തല്‍.

ഒരു ദിവസം 60 സിഗരറ്റ് വലിക്കുമെന്നാണ് സാറി പറയുന്നത്.അതായത് എല്ലാ 16 മിനിറ്റ് കൂടുമ്പോഴും അദ്ദേഹം സിഗരറ്റ് വലിക്കും.പൊതുവേ കായിക താരങ്ങള്‍ അകറ്റി നിര്‍ത്തുന്ന സിഗരറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നാണ് സാറിയുടെ അവസ്ഥ. ചെല്‍സിയുടെ പരിശീലകനായിരിക്കെ മത്സരത്തിനിടെ സാറി സിഗരറ്റ് ചവച്ച് തിന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

mauriziosarri

കഴിഞ്ഞ സീസണില്‍ ചെല്‍സിയെ പരിശീലിപ്പിച്ച സാറി ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് കൂടുമാറിയിട്ടുണ്ട്. ക്രിസറ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം സാറികൂടിയെത്തുമ്പോള്‍ യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് യുവന്റസ് മാനേജ്‌മെന്റിന്റെ വിശ്വാസം.അല്ലെഗ്രിയെ പുറത്താക്കിയാണ് യുവന്റസ് സാറിയെ എത്തിക്കുന്നത്. അവസാന സീസണിലെ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് മൂന്നാം സ്ഥാനവും യുവേഫ യൂറോപ്പാ ലീഗ് കിരീടവും അദ്ദേഹം നേടിക്കൊടുത്തിരുന്നു.ലീഗ് കപ്പില്‍ ചെല്‍സി റണ്ണേഴ്‌സപ്പുമായി. നേരത്തെ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയെ പരിശീലിപ്പിച്ചിട്ടുള്ള സാറിക്ക് ഇറ്റലിയിലെ സാഹചര്യങ്ങള്‍ സുപരിചിതമാണ്. ഇത് യുവന്റസിനൊപ്പം അദ്ദേഹത്തിന് തിളങ്ങാന്‍ സഹായിക്കുമെന്നാണ് ആരാധക പ്രതീക്ഷ.

Story first published: Thursday, June 27, 2019, 19:03 [IST]
Other articles published on Jun 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+