Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൃദയഭേദകമായ വിടവാങ്ങല്‍ കുറിപ്പുമായി മുന്‍ ടോട്ടനം കോച്ച് പൊച്ചെറ്റീനോ

ലണ്ടന്‍: പരിശീലക സ്ഥാനത്തുനിന്നും മാറ്റപ്പെട്ട മുന്‍ ടോട്ടനം കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോ ആരാധകര്‍ക്കും കളിക്കാര്‍ക്കും ഹൃദഭേദകമായ കുറിപ്പോടെ വിടവാങ്ങി. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒരിക്കലും നമുക്ക് ഗുഡ്‌ബൈ പറയാന്‍ കഴിയില്ല, എക്കാലവും നിങ്ങള്‍ എന്റെ ഹൃദയത്തിലുണ്ടാകുമെന്നും പൊച്ചെറ്റീനോ ട്വിറ്ററിലൂടെ അറിയിച്ചു.

ടോട്ടനം കളിക്കാരും പൊച്ചറ്റീനോയ്ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. എന്റെ സ്വപ്‌നം പൂവണിയാന്‍ സഹായിച്ചതില്‍ നന്ദിയെന്നാണ് ഹാരി കെയ്ന്‍ പറഞ്ഞത്. തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചെന്നാണ് ദലെ അലിയുടെ പ്രതികരണം. ഇക്കുറി മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് പൊച്ചെറ്റീനോയുടെ സ്ഥാനം തെറിച്ചത്. പ്രീമിയര്‍ ലീഗില്‍ 12 കളികള്‍ കഴിഞ്ഞപ്പോള്‍ 14 പോയന്റുമായി പതിനാലാം സ്ഥാനത്താണ് ടോട്ടനം.

mauriciopochettino

2014ലാണ് പൊച്ചെറ്റീനോ ടോട്ടനത്തിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് നയിക്കാനായി. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തും മൂന്നാസ്ഥാനത്തുമൊക്കെയായി ഏറ്റവും മികച്ച ടീമുകളിലൊന്നായി ടോട്ടനത്തെ മാറ്റിയെടുത്തത് പൊച്ചറ്റീനോയാണ്. കഴിഞ്ഞസീസണില്‍ ഈ അര്‍ജന്റീനന്‍ പരിശീലകന് കീഴില്‍ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തി. ഫൈനലില്‍ ലിവര്‍പൂളിനെതിരെ തോറ്റെങ്കിലും പരിശീലകനെന്ന നിലയില്‍ പൊച്ചെറ്റീനോയ്ക്ക് നേട്ടമുണ്ടാക്കാനായി.

mauriciopochettinotweet

താര കൈമാറ്റ സീസണില്‍ ടീമിന് മികവുകാട്ടാനാകാതെ പോയതോടെ ഇക്കുറി തുടക്കംമുതല്‍ കിതയ്ക്കുകയാണ്. 12 പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 3 എണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ ബയേണിനെതിരെ 7-2ന്റെ തോല്‍വിയും ഏറ്റുവാങ്ങി. ഇതോടെയാണ് പരിശീലകന്റെ സ്ഥാനം തെറിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ചെല്‍സിയുടേയും മുന്‍ പരിശീലകന്‍ ഹോസെ മൗറീന്യോയാണ് ടീമിന്റെ പുതിയ പരിശീലകന്‍.

Story first published: Friday, November 22, 2019, 12:06 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+