വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എവര്‍ട്ടന്‍ കോച്ച് മാര്‍ക്കോ സില്‍വയെ പുറത്താക്കി; പഴയ പരിശീലകന്‍ തിരികെയെത്തിയേക്കും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന എവര്‍ട്ടന്‍, പരിശീലന്‍ മാര്‍ക്കോ സില്‍വയെ പുറത്താക്കി. ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെയാണ് സില്‍വയുടെ സ്ഥാനം തെറിച്ചത്. 5-2നായിരുന്നു ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂള്‍ എവര്‍ട്ടനെ തകര്‍ത്തത്. മുന്‍ പരിശീലകന്‍ ഡേവിഡ് മോയസിനെ എവര്‍ട്ടന്‍ തിരികെ വിളിച്ചേക്കുമെന്നാണ് സൂചന.

ക്ലബ്ബിന്റെ പ്രസ്താവനയിലാണ് സില്‍വയുടെ പുറത്താകല്‍ അറിയിച്ചത്. പുതിയ സ്ഥിരം പരിശീലകനെ എത്രയും പെട്ടെന്ന് നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ മുന്‍ കളിക്കാരന്‍ ഡങ്കന്‍ ഫെര്‍ഗൂസന് ആയിരിക്കും താത്കാലിക ചുമതല. ശനിയാഴ്ച ചെല്‍സിയുമായുള്ള മത്സരത്തില്‍ ഡങ്കന്‍ ആയിരിക്കും താത്കാലിക കോച്ച്. സീസണില്‍ 15 കളികളില്‍ നിന്നും 9 തോല്‍വി ഏറ്റുവാങ്ങിയ എവര്‍ട്ടന്‍ ഇപ്പോള്‍ തരംതാഴ്ത്തല്‍ ഭീഷണിയുമായി പതിനെട്ടാം സ്ഥാനത്താണ്.

നോബോള്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കില്ല; ഇന്ത്യന്‍ വിന്‍ഡീസ് മത്സരത്തില്‍ വമ്പന്‍ മാറ്റവുമായി ഐസിസിനോബോള്‍ ഫീല്‍ഡ് അമ്പയര്‍ വിളിക്കില്ല; ഇന്ത്യന്‍ വിന്‍ഡീസ് മത്സരത്തില്‍ വമ്പന്‍ മാറ്റവുമായി ഐസിസി

Marco Silva sacked by Everton after loss to Liverpool

എവര്‍ട്ടന്‍ ഷെയറുകളില്‍ ഭൂരിഭാഗവും ഫര്‍ഹാദ് മൊഷിരിയുടെ പേരിലാണ്. 2016ല്‍ മോഷിരി ഏറ്റെടുത്തശേഷം മൂന്ന് പരിശീലകരേയാണ് പുറത്താക്കിയത്. ടീമിനെ ഏറെക്കാലം മികച്ച രീതിയില്‍ മുന്നോട്ടു നയിച്ച ഡേവിഡ് മോയസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഫര്‍ എത്തിയതോടെ വിട്ടുപോവുകയായിരുന്നു. യുണൈറ്റഡില്‍ നിന്നും പിന്നീട് പുറത്തായ മോയസ് ഇപ്പോള്‍ എവര്‍ട്ടനില്‍ തിരികെയെത്താമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ നാല് പ്രീമിയര്‍ ലീഗ് പരിശീലകര്‍ക്കാണ് സ്ഥാനം തെറിച്ചത്. ടോട്ടനത്തിന്റെ മൗറീഷ്യോ പൊച്ചറ്റീനോ, ആഴ്‌സണലിന്റെ ഉനായ് എംറി, വാറ്റ്‌ഫോഡിന്റെ സാഞ്ചസ് ഫ് ളോറസ് എന്നിവര്‍ക്ക് ജോലി നഷ്ടമായി.

Story first published: Friday, December 6, 2019, 11:59 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X