Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാനുവല്‍ ന്യൂയര്‍ ബയേണ്‍ മ്യൂണിക്ക് വിടുന്നു; സൂചന നല്‍കി ഏജന്റ്

ബെര്‍ലിന്‍: ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ബയേണ്‍ മ്യൂണിക്ക് വിടുന്നു. അവസാന സീസണിലെ മോശം പ്രകടനത്തോടെ ക്ലബ്ബ് മാനേജ്‌മെന്റുമായുള്ള താരത്തിന്റെ ബന്ധം മോശമായിരുന്നു. പുതിയ സീസണിനായുള്ള കൈമാറ്റ ജാലകം ചൂടുപിടിക്കവെയാണ് ന്യൂയര്‍ ക്ലബ്ബ് വിടുന്നതായി അദ്ദേഹത്തിന്റെ ഏജന്റ് തോമസ് ക്രോത്ത് സൂചന നല്‍കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്കാണ് ന്യൂയര്‍ നോട്ടമിടുന്നതെന്നും ന്യൂയറിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെങ്കില്‍ അത് സംഭവിക്കുമെന്നും ക്രോത്ത് പറഞ്ഞു.

ന്യൂയറിന്റെ പ്രകടനത്തെ ബയേണ്‍ അംബാസിഡറായ ലോതര്‍ മത്തേവൂസ് വിമര്‍ശിച്ചിരുന്നു.അദ്ദേഹത്തിന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതതാണെന്നാണ് മത്തേവൂസ് പറഞ്ഞത്. ന്യൂയറുമായി കരാര്‍ പുതുക്കാന്‍ ബയേണ്‍ വിമുഖത കാണിക്കുകയാണ്. ഈ അവസരത്തില്‍ അദ്ദേഹം ക്ലബ്ബ വിടാനുള്ള സാധ്യതകളും കൂടുതലാണ്. അതോടൊപ്പം ബയേണിലെ സീനിയര്‍ താരങ്ങളായ മാറ്റ്‌സ് ഹുമ്മല്‍സ്,ഫ്രാങ്ക് റിബറി,ആര്യന്‍ റോബന്‍ എന്നിവര്‍ ക്ലബ്ബിനോട് അവസാന സീസണോടെ വിടപറഞ്ഞു.ഇതും ന്യൂയറെ ക്ലബ്ബ് മാറാന്‍ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.

manuelneuer

2014ല്‍ ജര്‍മനി ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ ന്യൂയറിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.2009 മുതല്‍ ജര്‍മന്‍ ദേശീയ ടീമിന്റെ വിശ്വസ്തനായ ന്യൂയര്‍ പരിക്കേറ്റ് ഏറെ നാള്‍ ടീമിന് പുറത്തായിരുന്നു. മടങ്ങിവരവില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2011ല്‍ ഷാല്‍ക്കെയില്‍ നിന്നാണ് ന്യൂയര്‍ ബയേണിലെത്തിയത്.ക്ലബ്ബിനുവേണ്ടി 216 മത്സരങ്ങളില്‍ അദ്ദേഹം വലകാത്തു.ഏഴ് ബുണ്ടസ്ലീഗ കിരീടവും നാല് ഡിഎഫ്ബി പോക്കല്‍ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും ഒരു ഫിഫ ക്ലബ്ബ് ലോകകപ്പും ന്യൂയര്‍ നേടിയിട്ടുണ്ട്.

Story first published: Tuesday, July 9, 2019, 8:58 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+