ലോക ഷൂട്ടിങ് ലോകകപ്പ്; ഇന്ത്യയുടെ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം
റിയോ ഡി ജനീറോ: ബ്രസീലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളായ മനു ഭാക്കറും സൗരഭ് ചൗധരിയും ചേര്‍ന്ന സഖ്യത്തിന് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഡബിള്‍സ് ഇനത്തിലായിരുന്നു ഇന്ത്യന്‍ കൗമാര താരങ്ങള്‍ സ്വര്‍ണനേട്ടത്തിലെത്തിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ യശസ്വിന് ദേശ് വാള്‍, അഭിഷേക് വര്‍മ സഖ്യം വെള്ളിയും നേടി.
നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് വിഭാഗത്തില്‍ അപൂര്‍വി ചന്ദേല, ദീപക് കുമാര്‍ സഖ്യവും സ്വര്‍ണം നേടിയിരുന്നു. ലോകകപ്പില്‍ ആകെ 5 സ്വര്‍ണവും 2 വെള്ളിയും 2 വെങ്കലവും ഇന്ത്യ സ്വന്തമാക്കി. റൈഫില്‍, പിസ്റ്റള്‍ വിഭാഗത്തില്‍ നടത്തിയ ലോകകപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ യശസ്വിനി ദേശ്‌വാള്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ 2020ല്‍ ടോക്യോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനും താരത്തിന് കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും ടോക്യോ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ഒന്‍പതാമത്തെ ഷൂട്ടറാണ് യശസ്വിനി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഭിഷേക് വര്‍മ, 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ഇളവെനില്‍ വാളറിവാന്‍ എന്നിവരും സ്വര്‍ണം നേടി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സഞ്ജീത് രജപുത് വെള്ളിയും സ്വന്തമാക്കി. വെള്ളിമെഡല്‍ നേട്ടത്തോടെ ഈ ഇനത്തില്‍ സഞ്ജീവ് ഒളിമ്പിക് യോഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications