Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Khel Ratna 2024: മനു ഭാക്കറടക്കം 4 പേര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം, ബുംറയെ തഴഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യക്കു വേണ്ടി വിവിധ കായിക ഇനങ്ങളില്‍ അഭിമാനാര്‍ഹമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള നാലു അത്‌ലറ്റുകളെ രാജ്യത്തെ പരമോന്നത ബഹുമതിയായമേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും. ദേശീയ യുവജന കാര്യ- കായിക മന്ത്രാലയമാണ് ഇത്തവണത്തെ പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്.

വനിതാ ഷൂട്ടിങിലെ പുത്തന്‍ താരോദയമായ മനു ഭാക്കര്‍, ചെസിലെ പുതിയ ലോക ചാംപ്യന്‍ ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തിട്ടുള്ളത്. പക്ഷെ ക്രിക്കറ്റില്‍ ഇന്ത്യക്കായി കസറുന്ന പേസര്‍ ജസ്പ്രീത് ബുംറ തഴയപ്പെട്ടു.

MANU BHAKER

അതേസമയം, 17 പാരാ അത്‌ലറ്റുകളടക്കം 32 കായിക താരങ്ങള്‍ക്കു ഇത്തവണ അര്‍ജുന അവാര്‍ഡും സമ്മാനിക്കും. നാലു വര്‍ഷത്തിലേറെയായി വ്യത്യസ്ത കായിക ഇനങ്ങളില്‍ ലോക വേദികളില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ താരങ്ങളെയാണ് പ്രതിവര്‍ഷം നല്‍കി വരാറുള്ള ഖേല്‍രത്‌നയ്ക്കായി പരിഗണിക്കാറുള്ളത്.

ഈ മാസം 17നു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് ജേതാക്കള്‍ക്കള്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയെന്നു ദേശീയ കായിക മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്കായി ഷൂട്ടിങില്‍ ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍.

രണ്ടു മെഡലുകളാണ് അവര്‍ ഇന്ത്യക്കു നേടിത്തന്നത്. ഇതോടെ ഒരു ഒളിംപിക്‌സില്‍ രണ്ടു മെഡലുകളിഞ്ഞ ആദ്യ ഇന്ത്യന്‍ താരമായും മനു മാറിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീമിനം എന്നിവയില്‍ വെങ്കലമാണ് അവര്‍ സ്വന്തമാക്കിയത്.

D GUKESH

എന്നാല്‍ കഴിഞ്ഞ വര്‍ഷമവസാനത്തോടെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായതോടെയാണ് ഗുകേഷ് ഹീറോയായി മാറിയത്. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ വെങ്കലം ചൂടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു ഹര്‍മന്‍പ്രീത്. അദ്ദേഹത്തിന്റെ ഗോളടി മികവാണ് ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറിയത്. 10 ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി ഹര്‍മന്‍പ്രീത് മാറുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ പാരാ ഒളിംപ്കിസില്‍ സ്വര്‍ണ മെഡലുമായി ചരിത്രം കുറിച്ച താരമാണ് പ്രവീണ്‍.

Story first published: Thursday, January 2, 2025, 23:23 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+