Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവന്റസിനൊപ്പം പരിശീലനം നടത്താതെ മാന്‍സുക്കിച്ച്; ജനുവരിയില്‍ ക്ലബ്ബ് വിടും?

ടുറിന്‍: ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ യുവന്റസിന്റെ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ച് യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായി. ടീമിന്റെ പരിശീലനത്തില്‍ നിന്ന് മാന്‍സുക്കിച്ച് വിട്ട് നില്‍ക്കുന്നതാണ് താരത്തിന്റെ കൂടുമാറ്റ അഭ്യൂഹങ്ങളെ കൂടുതല്‍ ശക്തമാക്കുന്നത്. ഈ സീസണില്‍ മൗറീസ്യോ സാറി യുവന്റസിന്റെ പരിശീലകനായത് മുതല്‍ മാന്‍സുക്കിച്ചിന് ടീമില്‍ സ്ഥിരമായി ഇടമില്ല. യുവന്റസിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ മാന്‍സുക്കിച്ചിനെ ഒഴിവാക്കാനും സാറി പദ്ധതിയിട്ടതോടെയാണ് ക്ലബ്ബ് വിടാന്‍ താരവും താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, പൗലോ ഡിബാല എന്നിവര്‍ക്കാണ് സാറി മുഖ്യ പരിഗണന നല്‍കുന്നത്. ഇതോടെയാണ് 33കാരനായ മാന്‍സുക്കിച്ചിന്റെ സ്ഥാനം തെറിച്ചത്.

മാന്‍സുകിച്ചിനായി നേരത്തെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ജനുവരിയില്‍ സോള്‍ഷെയറെ മാറ്റി മുന്‍ യുവന്റസ് കോച്ച് അല്ലെഗ്രിയെ പരിശീലകനാക്കാനും യുണൈറ്റഡ് പദ്ധതിയിടുന്നുണ്ട്. മാന്‍സുക്കിച്ചുമായി അല്ലെഗ്രിയ്ക്ക് നല്ല ബന്ധമുള്ളതിനാല്‍ യുണൈറ്റഡിലേക്ക് താരത്തെ എത്തിക്കാന്‍ അദ്ദേഹത്തിനും താല്‍പ്പര്യമാണ്. മാന്‍സുക്കിച്ചിനൊപ്പം എംറി ക്യാനും യുണൈറ്റഡിലേക്ക് ചേക്കേറുമെന്നാണ് വിവരം.

mariomandzukic

2015ല്‍ അത്‌ലറ്റികോ മാഡ്രിഡ് വിട്ടാണ് മാന്‍സുക്കിച്ച് യുവന്റസിലെത്തിയത്.117 മത്സരത്തില്‍ നിന്ന് 30 ഗോളാണ് അദ്ദേഹം നേടിയത്. യുവന്റസിന്റെ നാല് സീരി എ കിരീടങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Sunday, October 20, 2019, 9:24 [IST]
Other articles published on Oct 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+