Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡി ഗിയക്ക് വമ്പന്‍ ഓഫറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജിയുടെ പ്രതീക്ഷയ്ക്ക് തിരിച്ചടി

ലണ്ടന്‍:സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയെ ടീമില്‍ നിലനിര്‍ത്താന്‍ വമ്പന്‍ ഓഫറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡ് വിട്ട് പി.എസ്.ജിയിലേക്ക് താരം കൂടുമാറുന്നതായുള്ള അഭ്യൂഹം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ പുതിയ നീക്കം. പുതിയ റിപ്പോര്‍ട്ട് പ്രകാരം പുതിയ അഞ്ച് വര്‍ഷ കരാറാണ് ഡി ഗിയക്ക് മുന്നില്‍ യുണൈറ്റഡ് വെച്ചിരിക്കുന്നത്. ഇതോടൊപ്പം ആഴ്ചയില്‍ 350,000 യൂറോയും പ്രതിഫലമായി വാഗ്ദാനമുണ്ട്.എന്നാല്‍ ഇതിനോട് ഡി ഗിയ പ്രതികരിച്ചിട്ടില്ല. ഗോള്‍കീപ്പിങ്ങില്‍ പ്രതിഭയുണ്ടെങ്കിലും പ്രധാനപ്പെട്ട കിരീടങ്ങള്‍ നേടാന്‍ സാധിക്കാത്തതില്‍ താരം നിരാശനാണ്. അതിനാല്‍ത്തന്നെ യുണൈറ്റഡ് വിടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

നിലവില്‍ പി.എസ്.ജിക്കൊപ്പം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസും ഡി ഗിയയെ നോട്ടമിട്ടിട്ടുണ്ട്.മികച്ച പ്രതിഫലം ലഭിച്ചാല്‍ താരം യുണൈറ്റഡ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2011ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നാണ് ഡി ഗിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുന്നത്. ക്ലബ്ബിനുവേണ്ടി 275 മത്സരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനുവേണ്ടി 39 മത്സരത്തിലും വലകാത്തിട്ടുണ്ട്.അനുഭസമ്പത്തുള്ള 28കാരനായ താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ്.

david-de-gea

അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ യുണൈറ്റഡിന് വരും സീസണില്‍ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. സീനിയര്‍ താരം റോമലു ലുക്കാക്കു ക്ലബ്ബ് വിടുമെന്നും പോള്‍ പോഗ്ബ യുണൈറ്റഡില്‍ തുടരുമെന്ന തരത്തിലാണ് നിലവിലുള്ള വാര്‍ത്തകള്‍.ഈ സീസണില്‍ കൂടുതല്‍ യുവതാരങ്ങളെ ടീമിലെത്തിച്ചാണ് പരിശീലകന്‍ സോള്‍ഷെയര്‍ തന്ത്രം മെനയുന്നത്.

Story first published: Thursday, July 4, 2019, 9:34 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+