30 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം; യുണൈറ്റഡില്‍ നിന്ന് സോള്‍ഷെയര്‍ പുറത്തേക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സോള്‍ഷെയര്‍ പുറത്തേക്ക്. ടീമിന്റെ 30 വര്‍ഷ ചരിത്രത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ക്ലബ്ബ് ഇപ്പോഴുള്ളത്. അക്കാരണത്താലാണ് സോള്‍ഷെയറെ പുറത്താക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ബേണ്‍ലിയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതാണ് സോള്‍ഷെയറിനെ പ്രതിസന്ധിയിലാക്കുന്നത്.
24 മത്സരങ്ങള്‍ കളിച്ച യുണൈറ്റഡ് ഒമ്പത് ജയവും ഏഴ് സമനിലയും എട്ട് തോല്‍വിയുമടക്കം 34 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 30 വര്‍ഷത്തിനിടെയില്‍ 24 മത്സരം പൂര്‍ത്തിയാക്കുമ്പോഴുള്ള ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധക പ്രതിഷേധവും രൂക്ഷമാണ്. ഈ അവസരത്തില്‍ ആരാധകരെ സംതൃപ്തരാക്കാനായെങ്കിലും പരിശീലകനെ മാറ്റേണ്ടത് യുണൈറ്റഡിന് അത്യാവശ്യമാണ്. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും ആരാധകരുടെ രോഷം മനസിലാകുന്നുണ്ടെന്നും സോള്‍ഷെയര്‍ പറഞ്ഞു.

ജോസ് മൗറീഞ്ഞോയ്ക്ക് പകരക്കാരനായാണ് സോള്‍ഷെയര്‍ യുണൈറ്റഡിലെത്തിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. മികച്ച താരങ്ങളുടെ അഭാവവും സൂപ്പര്‍ താരങ്ങളുടെ പരിക്കുമാണ് യുണൈറ്റഡിനെ തളര്‍ത്തുന്നത്. പോള്‍ പോഗ്ബ ഏറെ നാളായി പുറത്താണ്. റാഷ്‌ഫോര്‍ഡിനും പരിക്കേറ്റതോടെ യുണൈറ്റഡിന്റെ ഇനിയുള്ള അവസ്ഥ കൂടുതല്‍ പരിതാപകരമാകാനാണ് സാധ്യത. ഇതിന് പരിഹാരം കാണാന്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications