Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരിക്ക് വില്ലനാകുന്നു; പ്രധാന പ്രതിരോധനിര താരം നീണ്ടകാലം പുറത്ത്

മാഞ്ചസ്റ്റര്‍: പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. സീസണില്‍ കോടികള്‍ നല്‍കി വാങ്ങിയ പ്രതിരോധനിരതാരം ഹാരി മഗ്വയിര്‍ നീണ്ടകാലം പുറത്തിരിക്കേണ്ടിവരുമെന്ന് പരിശോധനയില്‍ വ്യക്തമായി. എഫ്എ കപ്പ് മൂന്നാം റൗണ്ടില്‍ വോള്‍വസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ മഗ്വയറിന് ഒരുമാസത്തിലധികം കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവരും.

പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം നടത്തുന്ന യുണൈറ്റഡിന് മഗ്വയറിന്റെ പരിക്ക് തിരിച്ചടിയാകും. 677 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് മഗ്വയറിനെ ലെസ്റ്റര്‍ സിറ്റിയില്‍ നിന്നും യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാല്‍, മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഈ ഇംഗ്ലീഷ് താരത്തിന് കഴിഞ്ഞിട്ടില്ല. പ്രതിരോധത്തിലെ വിള്ളലുകള്‍ക്കിടെ മിഗ്വയര്‍ കൂടി പുറത്താകുന്നതോടെ യുണൈറ്റഡ് വരും മത്സരങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് നേരിടുക.

harrymaguiremanchesterunited

എറിക് ബെല്ലി, മാര്‍ക്കോസ് റോജോ എന്നീ പ്രതിരോധ താരങ്ങള്‍ ഇതിനകം തന്നെ പരിക്കുമൂലം പുറത്താണ്. മധ്യനിരതാരം പോള്‍ പോഗ്ബയും, സ്‌കോട്ട് മക്ടോമിനായും പരിക്കിനെ തുടര്‍ന്ന് തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ മഗ്വയര്‍ കൂടി പുറത്തിരിക്കുമ്പോള്‍ പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷ്യര്‍ പകരക്കാരെ തേടുകയാണ്. മഗ്വയറിന് പകരം ഫില്‍ ജോണ്‍സ് ആയിരിക്കും യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ കളിക്കുകയെന്നാണ് സൂചന. ഇംഗ്ലീഷ് ലീഗ് കപ്പ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള രണ്ടാംപാദ മത്സരമാണ് ജനുവരിയില്‍ യുണൈറ്റഡിന്റെ പ്രധാന മത്സരം. ആദ്യ പാദത്തില്‍ യുണൈറ്റഡ് 3-1ന് പരാജയപ്പെട്ടിരുന്നു.

Story first published: Thursday, January 9, 2020, 16:53 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+