Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിന് വീണ്ടും തിരിച്ചടി; ഒരു മാസത്തേക്ക് പോഗ്ബ ഉണ്ടാകില്ലെന്ന് കോച്ച്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം തുടക്കം ലഭിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് പരിക്കുമൂലം ഒരുമാസംകൂടി കളിക്കാനാകില്ലെന്ന് പരിശീലകന്‍ സോള്‍ഷ്യര്‍ പറഞ്ഞു. സപ്തംബര്‍ 30ന് ആഴ്‌സണലുമായുള്ള കളിക്കുശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. താരത്തിന് ഡിസംബര്‍വരെ പുറത്തിരിക്കേണ്ടിവരുമെന്ന് പരിശീലകന്‍ അറിയിച്ചു.

കഴിഞ്ഞദിവസം നോര്‍വിച്ച് സിറ്റിക്കെതിരെ 3-1 എന്ന നിലയില്‍ ജയിച്ച യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും പ്രധാനതാരത്തിന്റെ അസാന്നിധ്യം വരും മത്സരങ്ങളില്‍ വിനയാകുമെന്ന ആശങ്കയുണ്ട്. പോഗ്ബയ്ക്ക് പരിക്കില്‍നിന്നും പൂര്‍ണമായും മുക്തനാകേണ്ടതുണ്ടെന്ന് സോള്‍ഷ്യര്‍ പറഞ്ഞു. വരാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഇടവേളയ്ക്കുശേഷം പോഗ്ബയ്ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഡിസംബറോടെ താരം പൂര്‍ണ ശാരീരികക്ഷമ കൈവരിക്കുമെന്നാണ് കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

paulpogba

അടുത്ത നാല് മത്സരങ്ങളില്‍ പോഗ്ബയ്ക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് സൂചന. ചെല്‍സിക്കെതിരെ ഈ ആഴ്ച നടക്കാനിരിക്കുന്ന ലീഗ് കപ്പിലെ മത്സരമാണ് അതില്‍ പ്രധാനപ്പെട്ടത്. അതേസമയം, യുണൈറ്റഡ് ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് അവരുടെ പ്രകടനം സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയ ടീം ഇത്തവണ നോര്‍വിച്ചിനെതിരെ വന്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ 10 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏഴാം സ്ഥാനത്താണ് ടീം ഇപ്പോഴുള്ളത്. ടൈറ്റില്‍ പോരാട്ടത്തില്‍നിന്നും ടീം അകന്നെങ്കിലും ആദ്യ നാലിലെത്തുകയാണ് ഇനിയുള്ള ലക്ഷ്യം.

Story first published: Monday, October 28, 2019, 13:49 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+