ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായി ഇംഗ്ലണ്ട് യുവതാരത്തെ ടീമിലെത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലണ്ട് അണ്ടര്‍ 21 താരവും ക്രിസ്റ്റല്‍ പാലസ് റൈറ്റ്ബാക്കുമായ ആരോണ്‍ വാന്‍ ബിസാക്കയെയാണ് യുണൈറ്റഡ് ടീമിലെത്തിച്ചത്. അവസാന സീസണില്‍ നിറം മങ്ങിയതിന് പകരമായി കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍ക്കൊള്ളിച്ച് തിരിച്ചുവരാനാണ് യുണൈറ്റഡ് പരിശീലകനായ സോള്‍ഷെയര്‍ ലക്ഷ്യമിടുന്നത്.
കോപ്പ അമേരിക്ക: വില്ലനായി സുവാരസ്, ഉറുഗ്വേയെ ഷൂട്ട് ചെയ്തിട്ട് പെറു സെമിയില്‍
നേരത്തെ മുതല്‍ ബിസാക്കയെ ടീമിലെത്തിക്കുന്നതില്‍ യുണൈറ്റഡ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.ഒടുവില്‍ ആഴ്ചയില്‍ 80,000 യൂറോ എന്ന പ്രതിഫലത്തിലാണ് ബിസാക്കയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 2017ല്‍ ക്രിസ്റ്റല്‍ പാലസുമായി കരാറിലെത്തിയ താരം 42 മത്സരം കളിച്ചിട്ടുണ്ട്.ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമിനുവേണ്ടി വരാനിരിക്കുന്ന സീസണില്‍ സൂപ്പര്‍ താരം പോള്‍ പോഗ്ബ യുണൈറ്റഡില്‍ തുടരുമെന്ന് റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. റയല്‍ മാഡ്രിഡിലേക്ക് പോഗ്ബ കൂടുമാറുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ എവേ ജഴ്സിയിലുള്ള പോഗ്ബയുടെ ചിത്രം പുറത്തായിരുന്നു.ഇത് താരം യുണൈറ്റഡില്‍ തുടരുമെന്ന വാദം ശരിവെക്കുന്നതാണ്. യുവതാരങ്ങളെ ടീമിലെത്തിച്ച് ടീമിന്റെ പഴയ മുഖം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. റോമലു ലുക്കാക്കുവിനെ ക്ലബ്ബ് ഒഴിവാക്കാനൊരുങ്ങുമ്പോള് ജുവാന്‍ മാറ്റ അടുത്ത സീസണിലും ക്ലബ്ബിനൊപ്പമുണ്ടാകും.