Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെയ്ല്‍സ് യുവ വിങ്ങറെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: പുതിയ സീസണിന് മുന്നോടിയായുള്ള ആദ്യ കരാറിനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. വെയ്ല്‍സിന്റെ യുവ വിങ്ങര്‍ ഡാനിയല്‍ ജെയിംസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്. അവസാനഘട്ട ചര്‍ച്ചകളും കഴിഞ്ഞ് വൈദ്യ പരിശോധനയിലേക്കായി താരം ഇന്ന് ലണ്ടനില്‍ എത്തിയിട്ടുണ്ട്. ഇതിന് ശേഷമാവും കരാറിലൊപ്പിടുക.

അഞ്ച് വര്‍ഷത്തെ കരാറാവും താരവുമായി യുണൈറ്റഡ് ഉണ്ടാക്കുക.21കാരനായ ഡാനിയലിനെ 17 ദശലക്ഷം യൂറോയ്ക്കാവും യുണൈറ്റഡ് സ്വന്തമാക്കുക. എവര്‍ട്ടന്‍,മൊണോക്കോ,ലെസ്റ്റര്‍ സിറ്റി ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും യുണൈറ്റഡ് യുവതാരത്തെ റാഞ്ചി. സ്വാന്‍സിയക്കൊപ്പം നടത്തുന്ന മികച്ച പ്രകടനമാണ് ഡാനിയലിനെ നോട്ടപ്പുള്ളിയാക്കിയത്. 2016 മുതല്‍ സ്വാന്‍സിയയുടെ ഭാഗമായ ഡാനിയല്‍ 33 മത്സരത്തില്‍ നിന്ന് നാല് ഗോളാണ് നേടിയത്.

manchesterunited

അവസാന സീസണില്‍ മോശം പ്രകടനത്തോടെ വിമര്‍ശനം ഏറ്റുവാങ്ങിയ യുണൈറ്റഡ് ഈ സീസണില്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരേണ്ടത് പരിശീലകന്‍ സോള്‍ഷെയറിനും അത്യാവശ്യമാണ്. ഈ സീസണിലും കൂടി മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ സോള്‍ഷെയറിന്റെ കസേര തെറിക്കുമെന്നുറപ്പ്.ടീമിലെ പ്രമുഖ താരങ്ങളായ പോള്‍ പോഗ്ബയും റോമലു ലുക്കാക്കുവും ഉടന്‍ തന്നെ ക്ലബ്ബ് വിടുമെന്നാണ് വിവരം. ഇരുവരുടെയും അഭാവം നികത്താന്‍ സൂപ്പര്‍ താരങ്ങളെ തിരയുകയാണ് യുണൈറ്റഡ്.

Story first published: Thursday, June 6, 2019, 18:04 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+