Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ സിറ്റി മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൈകളിലേക്ക്; ഇന്ത്യയില്‍ പണമിറക്കാന്‍ വമ്പന്മാര്‍

മുംബൈ: ഐഎസ്എല്‍ ടീം മുംബൈ സിറ്റിയെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച കരാര്‍ അന്തിമ ഘട്ടത്തിലേക്ക്. ലോകമെങ്ങും ഫുട്‌ബോള്‍ ടീമുകളുള്ള സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റേതാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി. ന്യൂയോര്‍ക്ക് സിറ്റി, മെല്‍ബണ്‍ സിറ്റി, ജിറോണ തുടങ്ങിയ ഫുട്‌ബോള്‍ ടീമുകളും സിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ ഗ്രൂപ്പിലേക്കാണ് ഇനി മുംബൈ സിറ്റിയും ഉള്‍പ്പെടുന്നത്.

ലോകമെങ്ങും ഫുട്‌ബോളില്‍ നിക്ഷേപിക്കാനുള്ള സിറ്റി ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഇന്ത്യയിലും നിക്ഷേപമിറക്കുന്നത്. വന്‍ ആരാധകരുള്ള ഇന്ത്യന്‍ ഫുട്‌ബോളില്‍ സിറ്റിയുടെ വരവ് വലിയ മാറ്റത്തിനിടയാക്കും. കളിക്കാര്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനവും മറ്റും ലഭിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ഗുണം ചെയ്യുമെന്നുറപ്പാണ്. മുംബൈ സിറ്റിയിലേക്ക് കൂടുതല്‍ വിദേശതാരങ്ങളെ കൊണ്ടുവന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ക്ലബ്ബ് ആക്കി മാറ്റാനും സിറ്റിക്ക് കഴിയും.

manchestercity

ഐഎസ്എല്‍ ആരംഭിച്ചതുമുതല്‍ മുംബൈ സിറ്റി ടൂര്‍ണമെന്റിലുണ്ട്. 2016ലും 2018ലും പ്ലേ ഓഫിലെത്തിയതാണ് ടീമിന്റെ മികച്ച പ്രകടനം. നിലവില്‍ മുംബൈ ടീമിന്റെ ഉടമസ്ഥരുമായുള്ള കരാര്‍ സിറ്റി ഗ്രൂപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയെങ്കില്‍ വരാനിരിക്കുന്ന പുതിയ സീസണില്‍ മുംബൈ സിറ്റി പുതിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാകും.

അബുദാബി യുണൈറ്റ് ഗ്രൂപ്പ് ഇന്‍സെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ആണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഉടമ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ബിമല്‍ പരേഖുമാണ് മുംബൈ സിറ്റിയുടെ നിലവിലെ ഉടമസ്ഥര്‍. ഇരു ഗ്രൂപ്പുകളും സമ്മിലുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് ഇതുസംബന്ധിച്ച് സിറ്റി ഗ്രൂപ്പിന്റെ പ്രതികരണം.

Story first published: Monday, September 30, 2019, 14:50 [IST]
Other articles published on Sep 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+