Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ ക്ലബ്ബിനുവേണ്ടി കളിക്കാന്‍ സുവാരസിനെ ക്ഷണിച്ച് ഡേവിഡ് ബെക്കാം;താരത്തിന് വമ്പന്‍ വാഗ്ദാനം

ലണ്ടന്‍: തന്റെ പുതിയ ഫുട്‌ബോള്‍ ക്ലബ്ബായ ഇന്റര്‍ മിയാമിക്കുവേണ്ടി കളിക്കാന്‍ ലൂയിസ് സുവാരസിനെ ക്ഷണിച്ച് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം. ബാഴ്‌സലോണയുടെ ഉറുഗ്വേ സ്‌ട്രൈക്കറെ നാല് വര്‍ഷത്തെ കരാറിനാണ് ബെക്കാം ക്ഷണിച്ചിരിക്കുന്നത്. അമേരിക്കന്‍ സോക്കര്‍ ലീഗായ എം.എല്‍.സിലാവും ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഇന്റര്‍ മിയാമി കളിക്കുക. അടുത്ത സീസണിലാവും ക്ലബ്ബ് അരങ്ങേറ്റം കുറിക്കുന്നത്. ബാഴ്‌സലോണയില്‍ നിന്ന് മാറുമെന്ന് നേരത്തെ തന്നെ സുവാരസ് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ കൂടുമാറ്റ സാധ്യത കൂടുതലാണ്. കാറ്റലന്‍ മാധ്യമമായ ക്ലബ്ബ് ഡി ലാ മിത്ജനിതാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

44കാരനായ ബെക്കാം 2018ലാണ് പുതിയ ഫുട്‌ബോള്‍ ക്ലബ്ബിന് രൂപം നല്‍കിയത്. മിയാമി ഫ്രീഡം പാര്‍ക്കാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. നിലവില്‍ ടീമിലേക്കുള്ള താരങ്ങളെ കണ്ടെത്തുകയാണ് അദ്ദേഹം. ബാഴ്‌സലോണയിലെ സുവാരസിന്റെ സഹതാരമായ ബസ്‌കറ്റ്‌സുമായും ബെക്കാം ധാരണയിലെത്തിയതായാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ്,എല്‍.എ ഗ്യാലക്‌സി,എ.സി മിലാന്‍ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ബെക്കാം പി.എസ്.ജിയിലൂടെയാണ് ക്ലബ്ബ് കരിയര്‍ അവസാനിപ്പിച്ചത്.സാല്‍ഫോര്‍ഡ് സിറ്റി ക്ലബ്ബില്‍ സഹ ഉടമസ്ഥാവകാശവും ബെക്കാമിനുണ്ട്.

suarez

മികച്ച പ്രതിഫലം ലഭിക്കുമെന്നതിനാല്‍ 32കാരനായ സുവാരസ് ബാഴ്‌സ വിടുമെന്നുറപ്പാണ്. 2014 മുതല്‍ ബാഴ്‌സലോണയുടെ ഭാഗമായ സുവാരസ് 163 മത്സരത്തില്‍ നിന്ന് 131 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്‌സ്,ലിവര്‍പൂള്‍ എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Story first published: Wednesday, June 5, 2019, 10:09 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+