വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൂയിസ് എന്റിക്വസിന്റെ മകള്‍ മരിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം

ബാഴ്‌സലോണ: മുന്‍ ബാഴ്‌സലോണ കോച്ചും സ്‌പെയിന്‍ ദേശീയ ടീം പരിശീലകനുമായിരുന്ന ലൂയിസ് എന്റിക്വസിന്റെ മകള്‍ മരിച്ചു. ബോണ്‍ കാന്‍സറിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മകളായ സന മരിച്ചത്. ഏറെ നാളായി അര്‍ബുദത്തിന്റെ ചികിത്സയിലായിരുന്ന സനയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം ഒന്നാകെ അനുശോചനം അര്‍പ്പിച്ചു. മകളുടെ നിര്യാണത്തില്‍ വികാര നിര്‍ഭരമായ കുറിപ്പും എന്റിക്വസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ഞങ്ങളുടെ മകള്‍ സന മരണപ്പെട്ടു.അഞ്ച് മാസം നീണ്ട അര്‍ബുദത്തോടുള്ള പോരാട്ടത്തിനൊടുവിലാണ് അവളുടെ വിയോഗം.ഈ പ്രതിസന്ധി ഘട്ടത്തില്‍ ധൈര്യം തന്ന് താങ്ങായി നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. സനയുടെ അവസാന നാളുകളില്‍ അവളെ സന്തോഷവതിയായി നോക്കിയ ആശുപത്രി ജീവനക്കാരോടുള്ള കടപ്പാട് വാക്കുകളില്‍ തീരില്ല. നിന്റെ നഷ്ടബോധം ഞങ്ങളെ എന്നും പിന്തുടരും.ഞങ്ങള്‍ ജീവിക്കുന്ന ഓരോ നിമിഷത്തിലും നിന്റെ ഓര്‍മകളുണ്ടാവും.ഭാവിയില്‍ ഒരിക്കല്‍ക്കൂടി നമുക്ക് കണ്ടുമുട്ടാം.നമ്മുടെ കുടുംബത്തെ നയിക്കുന്ന നക്ഷത്രമാണ് നീ.സമാധാനത്തോടെ വിശ്രമിക്കൂ'എന്റിക്വസ് കുറിച്ചു. ബാഴ്‌സലോണ,റയല്‍ മാഡ്രിഡ് ക്ലബ്ബും പ്രമുഖ താരങ്ങളുമെല്ലാം എന്റിക്വസിന്റെ മകളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.റയല്‍ മാഡ്രിഡ് പരിശീലനത്തിന് സനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൗന പ്രാര്‍ത്ഥന നടത്തി.

ക്രിക്കറ്റില്‍ വീണ്ടും പരീക്ഷണം, വരുന്നൂ 90-നയന്റിക്രിക്കറ്റില്‍ വീണ്ടും പരീക്ഷണം, വരുന്നൂ 90-നയന്റി

luisenriquesdaughter

2014 മുതല്‍ 2017വരെ ബാഴ്‌സലോണയെ പരിശീലിപ്പിച്ച എന്റിക്വസ് 2018ല്‍ സ്‌പെയിനിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തെങ്കിലും മകളുടെ ചികിത്സയ്ക്കുവേണ്ടി ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Story first published: Friday, August 30, 2019, 18:08 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X