For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 വര്‍ഷത്തെ പ്രായ വ്യത്യാസം, ആദ്യ കാഴ്ചയില്‍ പ്രണയം- ഇര്‍ഫാന്റെ മനം കവര്‍ന്ന സഫ

2016ലാണ് ഇരുവരും വിവാഹിതരായത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തെ സെന്‍സേഷനായി വിലസിയ താരമായിരുന്നു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ വസീം അക്രമെന്നു പോലും അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു. മികച്ച ഇടം കൈയന്‍ സ്വിങ് ബൗളറായിരുന്ന ഇര്‍ഫാന്‍ വെടിക്കെട്ട് ഷോട്ടുകള്‍ പായിക്കാന്‍ ശേഷിയുള്ള ബാറ്ററുമായിരുന്നു. മുന്‍ ഇതിഹാസം കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു പോലും അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചു.

ഇരുവശങ്ങളിലേക്കു പന്ത് സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള അസാമാന്യ മിടുക്ക് ഇര്‍ഫാനുണ്ടായിരുന്നു. പക്ഷെ ഇര്‍ഫാന്റെ കരിയര്‍ പ്രതീക്ഷിച്ചതുപോലെ ക്ലിക്കായില്ല. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കരിയറില്‍ വില്ലനായി മാറി. ഇതോടെ ടീമിനു പുറത്തായ ഇര്‍ഫാന് പിന്നീട് പഴയ മികവ് ആവര്‍ത്തിക്കാനായില്ല.

1

19ാം വയസ്സിലായിരുന്നു ഇര്‍ഫാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റ് മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഹാട്രിക് നേടി അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ബൗളര്‍ കൂടിയാണ് ഇര്‍ഫാന്‍. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. കൂടാതെ 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും ഇര്‍ഫാനുണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്നും നേരത്തേ തന്നെ വിരമിച്ചെങ്കിലും കമന്ററി രംഗത്തു അദ്ദേഹം സജീവമാണ്. കൂടാതെ റോഡ് സേഫ്റ്റി ലോക സീരീസ്, ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് എന്നിവയില്‍ ഇര്‍ഫാന്‍ കളിക്കുകയും ചെയ്തിരുന്നു.

2

ഇര്‍ഫാന്റെ കുടുംബ ജീവിതത്തിലേക്കു വരികയാണെങ്കില്‍ സൗദി അറേബ്യയില്‍ നിന്നുള്ള സഫ ബെയ്ഗിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. സൗദിയിലെ ജിദ്ദയില്‍ സമ്പന്ന കുടുംബത്തില്‍ 1994 ഫെബ്രുവരി 28നാണ് സഫ ജനിച്ചത്. സഫയുടെ പിതാവ് സൗദിയിലെ പ്രമുഖ വ്യവസായിയാണ്. അതുകൊണ്ടു തന്നെ സഫയും മൂന്നു സഹോദരിമാരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ജിദ്ദയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സഫ പഠനം പൂര്‍ത്തിയാക്കിയത്. ആളുകളുമായി അധികം ഇടപഴകാത്ത നാണംകുണുങ്ങിയായ പ്രകൃതമായിരുന്നു സഫയുടേത്.

3

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സഫ മോഡലിങില്‍ വലിയ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങി. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിലും മകളുടെ താല്‍പര്യങ്ങള്‍ക്കു മാതാപിതാക്കള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ സഫ ഗള്‍ഫിലെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒരാളായി മാറി. ആകര്‍ഷകമായ രൂപവും സൗന്ദര്യവും ഒപ്പം ബുദ്ധിയും സഫയെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി തീര്‍ക്കുകയും ചെയ്തു.

4

2014ലാണ് ഇര്‍ഫാനും സഫയും ആദ്യം കണ്ടുമുട്ടിയത്. ഒരു ചടങ്ങില്‍ വച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. ഒറ്റനോട്ടത്തില്‍ തന്നെ സഫ ഇര്‍ഫാന്റെ മനം കവരുകയും ചെയ്തു. 10 വര്‍ഷത്തെ പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ടായിരുന്നു. പക്ഷെ അതൊന്നും പ്രണയത്തിനു തടസ്സമായില്ല. വളരെ പെട്ടെന്നു അടുപ്പത്തിലായി ഇരുവരും രണ്ടു വര്‍ഷത്തോളം പ്രണയം തുടര്‍ന്നു.

5

ഒടുവിലായിരുന്നു ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം. സഫയെ തന്റെ നാടായ വഡോദരയിലേക്കു ഇര്‍ഫാന്‍ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കുടുംബാംഗങ്ങളുമായി പരിചയപ്പെടുത്തി. സഫയുടെ പെരുമാറ്റവും സൗന്ദര്യവുമെല്ലാം ഇര്‍ഫാന്റെ കുടുംബത്തെ ആകര്‍ഷിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഇരു കുടുംബങ്ങളും ചേര്‍ന്ന് ഇവരുടെ വിവാഹമുറപ്പിച്ചത്.

6

2014 ഫെബ്രുവരി ആറിനു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇര്‍ഫാനും സഫയും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. മക്കയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവാഹ ശേഷം ഇര്‍ഫാനും സഫയും വഡോദരയില്‍ വച്ച് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

7

ക്രിക്കറ്റര്‍മാരായ ആര്‍പി സിങ്, വിവിഎസ് ലക്ഷ്മണ്‍, പാര്‍ഥീവ് പട്ടേല്‍, ഉന്‍മുക്ത് ചാന്ദ്, പിയൂഷ് ചൗള, ഗൗതം ഗംഭീര്‍, വിനയ് കുമാര്‍, പര്‍വേസ് റസൂല്‍, കിരണ്‍ മോറെ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെല്ലാം വിവാഹ വിരുന്നില്‍ പങ്കെടുത്തിരുന്നു. കൂടാതെ പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികളും ചടങ്ങില്‍ സംബന്ധിച്ചു. 2016 ഡിസംബര്‍ 16ന് ഇര്‍ഫാനും സഫയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. ഇമ്രാന്‍ ഖാന്‍ പഠാനെന്നാണ് മകന് ഇരുവരും പേര് നല്‍കിയിരിക്കുന്നത്.

Story first published: Monday, January 24, 2022, 18:29 [IST]
Other articles published on Jan 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+