Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപ്പോള്‍ സുനില്‍ ഷെട്ടിയുടെ മകള്‍! രാഹുലിന്റെ മുന്‍ ബോളിവുഡ് കാമുകിമാരെ അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായ കെഎല്‍ രാഹുല്‍ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്യാപ്റ്റന്‍സിയില്‍ തുടക്കം പാളിയെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പാടവത്തില്‍ ആര്‍ക്കും സംശയമില്ല. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള, ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുല്‍. അടുത്തിടെ വൈസ് ക്യാപ്റ്റന്‍സി പദവിയും ലഭിച്ച അദ്ദേഹം ഇന്ത്യയുടെ അടുത്ത സ്ഥിരം നായകന്‍ കൂടിയാണ്.

1

ഓപ്പണറായും മധ്യനിര ബാറ്ററായും വിക്കറ്റ് കീപ്പറായുമെല്ലാം കളിച്ചുകഴിഞ്ഞ രാഹുല്‍ ബൗളിങില്‍ മാത്രമേ പരീക്ഷിക്കപ്പെടാതിരുന്നിട്ടുള്ളൂവെന്നതാണ് രസകരം. വ്യക്തിജീവിതത്തിലേക്കു വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഡിമാന്റുള്ള ബാച്ചിലര്‍മാരില്‍ ഒരാള്‍ കൂടിയാണ് രാഹുല്‍. എങ്കിലും പലരുമായും ചേര്‍ത്ത് അദ്ദേഹത്തിന്റെ പേര് ഗോസിപ്പ് കോളങ്ങള്‍ വന്നിട്ടുണ്ട്. രാഹുലിന്റെ 'കാമുകിമാരായി' ഗോസിപ്പുകള്‍ വന്ന ചില ബോളിവുഡ് നടിമാര്‍ ആരൊക്കെയാണെന്നു നോക്കാം.

2

നിധി അഗര്‍വാളുമായി ചേര്‍ത്ത് കെഎല്‍ രാഹുലിന്റെ പേര് നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുംബൈയിലെ ഒരു കഫേയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്ന ഫോട്ടോ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ശോഷമാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇതിനു നിധി നല്‍കിയ വിശദീകരണം തങ്ങള്‍ ദീര്‍ഘകാലമായി സുഹൃത്തുക്കളാണെന്നയിരുന്നു. കോളേജ് പഠനകാലം മുതല്‍ പരസ്പരം അറിയാമായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാഹുലും ഗോസിപ്പുകളോടു പ്രതികരിച്ച് രംഗത്തുവന്നിരുന്നു. ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കളായിക്കൂടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

3

പഞ്ചാബി സിനിമികളിലെ തിരക്കേറിയ നായികയായ സോനം ബാജ്വയായിരുന്നു കെഎല്‍ രാഹുലിന്റെ മറ്റൊരു 'കാമുകി'. ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിനു ശേഷമായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. നിന്നെക്കുറിച്ചു ചിന്തിച്ചുകൊണ്ട് സൂര്യാസ്തമയം കണ്ടു കൊണ്ടിരിക്കുന്നു എന്ന നടിയുടെ ഒരു പോസ്റ്റിന് രാഹുലിന്റെ കമന്റ് അവന്‍ ഒരു കോള്‍ മാത്രം അകലെയാണെന്നായിരുന്നു. ഇതോടെ രാഹുലും സോനവും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നു. പക്ഷെ പിന്നീട് ഇതേക്കുറിച്ച് ഒന്നും തന്നെ പുതുതായി വന്നില്ല, മാത്രമല്ല രാഹുലോ, നടിയോ പ്രതികരിച്ചതുമില്ല.

4

ആകാന്‍ഷ രഞ്ജന്‍ കപൂറെന്ന നടിയുമായും ചേര്‍ത്തും കെഎല്‍ രാഹുലിന്റെ പേരില്‍ ഗോസിപ്പുകളുയര്‍ന്നിരുന്നു. രാഹുലിനോടൊപ്പമുള്ള ഒരു ഫോട്ടോ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതില്‍ ഞാന്‍ വളരെ നല്ലതാണ് എന്ന ക്യാപ്ഷനും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഇതിനു ശേഷം രാഹുലിനെയും ആകാഷന്‍ഷയെയും ചേര്‍ത്ത് കഥകള്‍ വരാന്‍ തുടങ്ങി. എന്നാല്‍ ഇതിനു അന്ത്യമിട്ടത് രാഹുല്‍ തന്നെയായിരുന്നു. പ്രണയ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ടീം ഇന്ത്യക്കൊപ്പമുള്ള ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഇതോടെ ഈ ഗോസിപ്പിനും അവസാനമായി.

5

2008ല്‍ ജന്നത്തെന്ന ബോളിവുഡ് സിനിമയിലൂടെ അരങ്ങേറിയ സൊലാന്‍ ചൗഹാനും ഒരു സമയത്ത് കെഎല്‍ രാഹുലിന്റെ കാമുകിമാരുടെ ലിസ്റ്റിലുണ്ടായിരുന്നു. 2018ലെ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു ഇത്. ഈ പര്യടനത്തില്‍ ദിനേശ് കാര്‍ത്തികിന് ഒരു അവസരം പോലും ലഭിക്കാത്തതില്‍ ഖേദിക്കുന്നു, പക്ഷെ ഈ പ്ലെയിങ് ഇലവനിലെ ഒരാളെ നിങ്ങള്‍ എങ്ങനെ ഒഴിവാക്കും? പ്രത്യേകിച്ചും കെഎല്‍ രാഹുല്‍ കളിക്കുന്നത് താണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹം ഒരുപാട് പ്രതിഭയുള്ളയാളാണ്, ഒരുപാട് കാലം അവഗണിക്കാന്‍ കഴിയില്ലെന്നു സോനം സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയായിരുന്നു. രാഹുലിനെ പുകഴ്ത്തിയുള്ള ഈ കമന്റോടെ സോനത്തിനു താരത്തോടു പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നു. പക്ഷെ രാഹുലുമായി ഒന്നും തന്നെയില്ലെന്നു സോനം തന്നെ വിശദീകരിച്ചതോടെ ഈ ഗോസിപ്പിനും തിരശീല വീണു.

6

ഏറ്റവും അവസാനമായി കെഎല്‍ രാഹുലിന്റെ കാമുകി റോളിലുള്ളത് പ്രശസ്ത ബോളിവുഡ് നടന്‍ കൂടിയായ സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ്. ബോളിവുഡില്‍ അരങ്ങേറുന്നതിനു മുമ്പ് തന്നെ രാഹുലുമായുള്ള അടുപ്പത്തിന്റെ പേരില്‍ ആതിയ പ്രശസ്തയായി. ഇരുവരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സോഷ്യല്‍ മീഡിയകളില്‍ പല തവണ ഒരുമിച്ചുള്ള ചിത്രങ്ങള്‍ രണ്ടു പേരും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ അടുപ്പം രാഹുലും ആതിയയും ഇനിയും നിഷേധിച്ചിട്ടില്ല. വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്നാണ് സൂചനകള്‍.

Story first published: Wednesday, February 2, 2022, 17:39 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+