For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലിയയുടെ കൂട്ടുകാരിയുമായി പ്രണയമോ? വെളിപ്പെടുത്തി രാഹുല്‍, ഇപ്പോള്‍ ചിന്ത അതു മാത്രം

നിലവില്‍ വിന്‍ഡീസ് പര്യടനം നടത്തുകയാണ് താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ബാച്ചിലര്‍മാരില്‍ ഒരാളായ യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലുമായി ചേര്‍ത്ത് പല സെലിബ്രിറ്റികളുടെയും പേര് ഉയര്‍ന്നു കേട്ടിട്ടുണ്ട്. പ്രമുഖ ബോളിവുഡ് നടി നിധി അഗര്‍വാളിനെക്കൂടാതെ ആതിയ ഷെട്ടി, സോനം ബാജ്വ എന്നിവരും രാഹുലിന്റെ പ്രണയിനികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇവരുടെ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തെയാണ് പ്രശസ്ത ബോളിവുഡ് നടിയായ ആലിയ ഭട്ടിന്റെ അടുത്ത സുഹൃത്ത് ആകാന്‍ഷ രഞ്ജന്‍. മാസങ്ങള്‍ക്കു മുമ്പ് കണ്ടു മുട്ടിയ ശേഷം ആകാന്‍ഷയുമായി വേര്‍പിരിയാന്‍ കഴിയാത്ത വിധം രാഹുല്‍ അടുത്തുപോയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

rahul

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. തന്നെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. പത്രങ്ങള്‍ വായിക്കാറില്ല. അതുകൊണ്ടു തന്നെ എന്തൊക്കെയാണ് റിപ്പോര്‍ട്ടിലുള്ളതെന്നു അറിയുകയുമില്ല. വ്യക്തി ജീവിതം അതുപോലെ തന്നെ കൊണ്ടുപോവേണ്ടത് എങ്ങനെയാണെന്നു അറിയാം. ഇപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സിംഗിളാണോ, അല്ലെയോ എന്നുള്ള ചോദ്യത്തിനു രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അറിയില്ല. അതിനു ഉത്തരം കിട്ടിയാല്‍ തീര്‍ച്ചയായും നിങ്ങളെ വിളിച്ച് അറിയിക്കുക തന്നെ ചെയ്യും. ആകാന്‍ഷയുമായി ഗോസിപ്പ് വരുന്നതിനുമുമ്പ് പ്രമുഖ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകളായ ആതിയയുടെ പേരായിരുന്നു രാഹുലിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. ഈ വര്‍ഷം ജൂണിലാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നത്. കുറച്ചു മാസങ്ങളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും രഹസ്യമായി പല സ്ഥലങ്ങളില്‍ വച്ച് കണ്ടുമുട്ടുണ്ടാറുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

Story first published: Tuesday, August 20, 2019, 16:02 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+