Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫാന്റം ബ്ലാക്കില്‍'മൂന്നാം ജഴ്‌സി പുറത്തിറക്കി ലിവര്‍പൂള്‍

ലണ്ടന്‍: പുതിയ സീസണിലേക്കുള്ള മൂന്നാം ജഴ്‌സി പുറത്തിറക്കി ലിവര്‍പൂള്‍. ഫാന്റം ബ്ലാക്ക് കളറിലുള്ള പുതിയ ജഴ്‌സി വാന്‍ ഡെക്ക് ഉള്‍പ്പെടെയുള്ള ടീമിലെ പ്രമുഖ താരങ്ങളെല്ലാം ചേര്‍ന്നാണ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഫാന്റം ബ്ലാക്ക് കളറില്‍ വെള്ളയും ചേരുന്നതാണ് പുതിയ ജഴ്‌സി. ക്ലബ്ബ് ലോഗോ ഇളം നീലനിറത്തിലാണ്. കൈകളുടെ അടിവശത്തായും നീലക്കളറില്‍ വരകളുണ്ട്. ടീമിന്റെ മുഖ്യ ജഴ്‌സിയായി ചുവപ്പും രണ്ടാം ജഴ്‌സിയായി വെള്ളയുമാണുള്ളത്. കൂടുമാറ്റ അഭ്യൂഹങ്ങളെ തള്ളി സാദിയോ മാനെയും ലിവര്‍പൂളിന്റെ പുതിയ ജഴ്‌സിയില്‍ ആരാധകര്‍ക്ക് മുന്നിലെത്തി.നാബി കെയ്റ്റ,റോബര്‍ട്ടോ ഫിര്‍മിനോ,ഫാബിഞ്ഞോ തുടങ്ങിയവരും പുതിയ ജഴ്‌സിയിലെത്തി.

അവസാന സീസണില്‍ നേരിയ വ്യത്യാസത്തിലാണ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായത്. അത് ഈ സീസണില്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബുള്ളത്. ഈ സീസണില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ് തയ്യാറായിട്ടില്ല.നിലവിലെ താരങ്ങളെ നിലനിര്‍ത്തി ടീമിന്റെ ഒത്തിണക്കം ഉയര്‍ത്താനാണ് ക്ലോപ് ശ്രമിക്കുന്നത്. പ്രീ സീസണ്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുക്കുന്നത്.സൗഹൃദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 3-2ന് ലിവര്‍പൂള്‍ തോല്‍പ്പിച്ചിരുന്നു.

liverpool

ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളായ മുഹമ്മദ് സലാഹ് പ്രീ സീസണിനായി ടീമിനൊപ്പം ഉടന്‍ തന്നെ ചേരും.ദേശീയ മത്സരങ്ങളുമായി ബന്ധപ്പെട്ട ശേഷം നാട്ടിലാണ് സലാഹ്. ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് കിരീടം നിലനിര്‍ത്തുക ഇത്തവണ കടുത്ത വെല്ലുവിളിയാവും. പ്രമുഖ ക്ലബ്ബുകളെല്ലാം ഇത്തവണ കരുത്തുറ്റ നിരയുമായാണ് പോരിനിറങ്ങുന്നത്.

Story first published: Saturday, July 20, 2019, 17:26 [IST]
Other articles published on Jul 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+