Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍മിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസ്സി പുറത്ത്

ബാഴ്‌സലോണ: ഇന്റര്‍മിലാനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കില്ല. ഗ്രൂപ്പ് എഫ് ല്‍ നിന്നും ബാഴ്‌സലോണ നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. അതേസമയം, ഇന്റര്‍മിലാന് മത്സരം നിര്‍ണായകമാണ്. രണ്ടാംസ്ഥാനത്തുള്ള ഇന്ററിനും മൂന്നാമതുള്ള ഡോട്ട്മുണ്ടിനും 7 പോയന്റ് വീതമുള്ളതിനാല്‍ ജയവും ഗോള്‍ശരാശരിയുമാണ് അടുത്ത റൗണ്ടിലേക്കുള്ള ടീമിനെ തീരുമാനിക്കുക.

ടീം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ ഇടംപിടിച്ചതിനാല്‍ മെസ്സിക്ക് വിശ്രമം നല്‍കാനാണ് പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെയുടെ തീരുമാനം. 11 പോയന്റുള്ള ബാഴ്‌സ അവസാന മത്സരത്തില്‍ പരാജയപ്പെട്ടാലും ഗ്രൂപ്പ് ചാമ്പ്യന്മാരാകും. മെസ്സിക്ക് പുറമെ പ്രതിരോധനിരതാരം ജെറാഡ് പിക്വെ, മധ്യനിരതാരം സെര്‍ജി റോബെര്‍ട്ടോ എന്നിവര്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. ഡംബാലെ, ആര്‍തര്‍, ജോര്‍ഡി ആല്‍ബ, നെല്‍സണ്‍ സെമെഡോ എന്നിവര്‍ പരിക്കുമൂലവും കളിക്കില്ല.

Lionel Messi

മെസ്സിയുടെ അഭാവത്തില്‍ കൗമാരതാരം അന്‍സു ഫാത്തിയാണ് കളിക്കിറങ്ങുക. ലൂയിസ് സുവാരസ്, അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരും കളിക്കും. മിന്നുന്ന ഫോമില്‍ കളിക്കുന്ന മെസ്സിയും അസാന്നിധ്യം ഇന്റര്‍മിലാന് നേട്ടമാകുമെന്നാണ് പ്രതീക്ഷ. ഡോട്ട്മുണ്ടിന് സ്ലാവിയ പ്രാഗ് ആണ് എതിരാളികള്‍. അതുകൊണ്ടുതന്നെ ബാഴ്‌സയ്‌ക്കെതിരെ ജയത്തില്‍കുറഞ്ഞതൊന്നും ഇന്റര്‍ ലക്ഷ്യമാക്കുന്നില്ല. ആദ്യ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് നോക്കൗട്ടില്‍ ഇടംലഭിക്കുക.

Story first published: Tuesday, December 10, 2019, 14:00 [IST]
Other articles published on Dec 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+