മെസ്സിക്ക് വിലക്കില്‍നിന്നും രക്ഷപ്പെടാന്‍ ഒരു വഴിമാത്രം; ഉപദേശവുമായി അര്‍ജന്റീനന്‍ അംഗം
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിലക്കിന്റെ വക്കിലാണ് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്‌ക്കെതിരായ റഫറിമാരുടെ ഏകപക്ഷീയമായ നടപടികളാണ് മെസ്സിയെ ചൊടിപ്പിച്ചത്. ബ്രസീലിനെതിരായ സെമിയിലും ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിലും അര്‍ജന്റീനയ്‌ക്കെതിരെ റഫറിയുടെ നടപടി തെറ്റാണെന്ന് മെസ്സി ആരോപിച്ചിരുന്നു.
ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന ഉറച്ച രണ്ട് പെനാല്‍റ്റികള്‍ റഫറി അനുവദിച്ചില്ലെന്നുകാട്ടി അര്‍ജന്റീന ഫെഡറേഷന്‍ സംഘാടകര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ, ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിന്റെ 37-ാം മിനിറ്റില്‍ മെസ്സിക്കും ചിലി ക്യാപ്റ്റന്‍ ഗാരി മെഡലിനും റഫറി ചുവപ്പുകാര്‍ഡ് കാട്ടിയിരുന്നു. ഇതോടെ റഫറിമാര്‍ അഴിമതിക്കാരാണെന്നാണ് മെസ്സിയുടെ ആരോപണം.

മെസ്സിക്കെതിരെ നടപടി
മെസ്സിയുടെ ഗുരുതരമായ ആരോപണം തള്ളിയ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടിക്കൊണ് ഒരുങ്ങുന്നത്. ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ വിലക്കെങ്കിലും മെസ്സിക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, മെസ്സി വിലക്കില്‍നിന്നും ഒഴിവാകണമെന്നും ഇതിനായി മാപ്പു പറയണമെന്നുമാണ് സംഘടനയിലെ അര്‍ജന്റീനന്‍ അംഗം പറയുന്നത്.

മെസ്സി ക്ഷമ ചോദിക്കണം
മെസ്സിക്കെതിരെ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുകയാണെന്ന് അര്‍ജന്റീനന്‍ അംഗം ഗുസ്താവോ അബ്രു പറഞ്ഞു. മെസ്സിക്ക് ഇതില്‍ ഇളവു ലഭിക്കണമെങ്കില്‍ മാപ്പു പറയുകയല്ലാതെ രക്ഷയില്ല. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിഷയത്തില്‍ ഇടപെട്ട് മെസ്സിയോട് ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കപ്പ് ബ്രസീലിനായി പറഞ്ഞുറപ്പിച്ചത്
റഫറി അഴിമതിക്കാരനാണെന്നാണ് മെസ്സിയുടെ പ്രധാന ആരോപണം. ആരാധകര്‍ക്ക് നല്ല കളികാണാനുള്ള അവസരമുണ്ടാക്കിയില്ല. ടൂര്‍ണമെന്റിലുടനീളം അര്‍ജന്റീനയ്‌ക്കെതിരെ മോശം നിലപാടാണ് റഫറിമാര്‍ കൈക്കൊണ്ടത്. കപ്പ് ബ്രസീലിനുവേണ്ടി പറഞ്ഞുറപ്പിച്ചതാണ്. ഫൈനലില്‍ റഫറിമാരും വാറും ടൂര്‍ണമെന്റില്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല. പെറു വെറുതെ മത്സരിക്കുക മാത്രമായിരിക്കും ചെയ്യുകയെന്നും മെസ്സി പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications