Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുഖ്യമന്ത്രിക്ക് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പ്രത്യേക സമ്മാനം

കൊല്‍ക്കത്ത: അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍താരം ലയണല്‍ മെസ്സി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പ്രത്യേക സമ്മാനമയച്ചു. ബാഴ്‌സയുടെ പത്താം നമ്പര്‍ ജഴ്‌സിയില്‍ ദിദി എന്നെഴുതിയാണ് സമ്മാനമയച്ചത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ബാഴ്‌സലോണയിലെ ഇതിഹാസ താരങ്ങളും മോഹന്‍ ബഗാനും തമ്മില്‍ പ്രദര്‍ശന മത്സരം നടന്നിരുന്നു.

messi

മെസ്സി, ബാഴ്‌സ ടീമിനൊപ്പം എത്തിയില്ലെങ്കിലും മുന്‍ താരങ്ങളായ ജൂലിയാനോ ബലേട്ടി, ഹാരി ലിറ്റ്മാനന്‍ എന്നിവര്‍ ചേര്‍ന്ന് ജഴ്‌സി കൈമാറി. അടുത്ത സുഹൃത്ത് ദീദിക്ക് ആശംസകളോടെ മെസ്സി, എന്നെഴുതി ജഴ്‌സിയില്‍ ഒപ്പിട്ടിരുന്നു. ഫുട്‌ബോള്‍ നെക്‌സ്റ്റ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൗശിക് മൗലിക്കിനാണ് ജഴ്‌സി കൈമാറിയത്. മമതാ ബാനര്‍ജിക്ക് ജഴ്‌സി നേരിട്ട് കൈമാറാന്‍ അവസരം ലഭിച്ചില്ല.

മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ സമയമില്ലാത്തതിനാലാണ് അവര്‍ ജഴ്‌സി തന്നെ ഏല്‍പ്പിച്ചതെന്ന് കൗശിക്ക്് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചാല്‍ ജഴ്‌സി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. 2011ല്‍ മെസ്സി കൊല്‍ക്കത്തയിലെത്തിയിരുന്നു. അന്ന് വെനസ്വലയുമായി നടന്ന സൗഹൃദ മത്സരത്തില്‍ ഒരു ഗോളിന് അര്‍ജന്റീന ജയിക്കുകയും ചെയ്തു.

Story first published: Saturday, October 6, 2018, 9:57 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+