Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെതിരെ കളിക്കാന്‍ മെസ്സി അര്‍ജന്റീന ടീമില്‍ മടങ്ങിയെത്തി; കോപ്പയിലെ കണക്കുതീര്‍ക്കുമോ?

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ദേശീയ ടീമില്‍ മടങ്ങിയെത്തി. അടുത്തമാസം ബ്രസീലിനും യുറുഗ്വായ്ക്കും എതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങളില്‍ മെസ്സി കളിക്കും. ജൂലൈ 7ന് നടന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സൗത്ത് അമേരിക്കന്‍ കോണ്‍ഫെഡറേഷന്‍ മെസ്സിയെ 3 മാസം വിലക്കിയിരുന്നു. നവംബര്‍ 3നാണ് മെസ്സിയുടെ വിലക്ക് അവസാനിക്കുന്നത്.

മെസ്സിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയും ടീമില്‍ മടങ്ങിയെത്തി. കഴിഞ്ഞ നാല് സൗഹൃദ മത്സരത്തിലും അഗ്യൂറോ കളിച്ചിരുന്നില്ല. സൂപ്പര്‍താരങ്ങളില്ലാതെ ഇറങ്ങിയ സൗഹൃദ മത്സരങ്ങളില്‍ ചിലി, ജര്‍മനി ടീമുകള്‍ക്കെതിരെ സമനില പിടിച്ച അര്‍ജന്റീന മെക്‌സിക്കോ, ഇക്വഡോര്‍ ടീമുകള്‍ക്കെതിരെ ജയം സ്വന്തമാക്കിയിരുന്നു. നവംബര്‍ 15ന് സൗദി അറേബ്യയില്‍വെച്ചാണ് ബ്രസീലുമായുള്ള സൗഹൃദമത്സരം നടക്കുക. ഇസ്രായേലില്‍ നവംബര്‍ 18ന് യുറുഗ്വയുമായും ഏറ്റുമുട്ടും.

messi

പുതിയ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മങ്ങിയ തുടക്കം ലഭിച്ച മെസ്സി കഴിഞ്ഞദിവസം ലാ ലീഗയില്‍ വല്ലാഡോളിഡിനെതിരെ ഗംഭീരമായ പ്രകടനത്തോടെ തിരിച്ചെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന അഗ്യൂറോയും മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. ഇരുവരുടേയും മടങ്ങിവരവ് പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ ടീമിന് പുത്തന്‍ ഉണര്‍വുനല്‍കും. മെസ്സിയും അഗ്യൂറോയും ടീമിലെത്തിയെങ്കിലും ആഞ്ചല്‍ ഡി മരിയ കളിക്കില്ല. യുവകളിക്കാര്‍ അണിനിരക്കുന്ന അര്‍ജന്റീന പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ ബ്രസീലിനെതിരെ തോറ്റ് അര്‍ജന്റീന പുറത്തായിരുന്നു. മത്സരത്തില്‍ റഫറി പക്ഷപാതം കാട്ടിയെന്ന ഗുരുതര ആരോപണവും മെസ്സി ഉന്നയിച്ചു. ബ്രസീലിനുവേണ്ടി റഫറി ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. ചിലിക്കെതിരെ നടന്ന മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ മെസ്സിക്ക് ചുവപ്പുകാര്‍ഡ് കാണിച്ചതും വന്‍ വിവാദത്തിനാണ് ഇടയാക്കിയത്. കോപ്പയില്‍ ബ്രസീലില്‍നിന്നുമേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാന്‍ അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരത്തില്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.

Story first published: Friday, November 1, 2019, 11:19 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+