വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സി ഒരു മിനിറ്റില്‍ സമ്പാദിക്കുന്നത് എത്ര ലക്ഷമെന്നറിയുമോ?; റൊണാള്‍ഡോയേക്കാള്‍ മുന്നില്‍

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ തുല്യരായ കളിക്കാരാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. കളിയില്‍ മാത്രമല്ല, കളിക്കളത്തില്‍നിന്നും സമ്പാദിക്കുന്ന കളിക്കാരിലും ഇവര്‍ തന്നെയാണ് മുന്നിലെന്ന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ പറയുന്നു.

നടപ്പു സീസണിലെ വരുമാനക്കണക്കില്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലാണ് ബാഴ്‌സലോണ താരം മെസ്സി. 126 മില്യണ്‍ യൂറോയാണ് മെസ്സിയുടെ വാര്‍ഷിക വരുമാനം. ശമ്പളം, ബോണസ്, പരസ്യവരുമാനം ഉള്‍പ്പെടെയുള്ള കണക്കാണിത്. റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്റ്റിയാനോ വര്‍ഷത്തില്‍ 94 മില്യണ്‍ യൂറോയും സമ്പാദിക്കുന്നു. കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോ 87.5 മില്യണ്‍ യൂറോ, മെസ്സി 76.5 മില്യണ്‍ യൂറോ എന്നതായിരുന്നു കണക്ക്.

messi

മെസ്സി മിനിറ്റില്‍ 25,000 യൂറോയാണ് ഇപ്പോല്‍ സമ്പാദിക്കുന്നത്. അതായത്, ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും പിന്നില്‍ പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ 81.5 മില്യണ്‍ യൂറോ വരുമാനമുണ്ടാക്കുന്നു. കോച്ചുമാരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ കോച്ച് മൗറീന്യോ തന്നെയാണ് മുന്നില്‍.

26 മില്യണ്‍ യൂറോയാണ് മൗറീന്യോയുടെ വാര്‍ഷിക വരുമാനം. തൊട്ടുപിന്നില്‍ 23 മില്യണുമായി ചൈനയുടെ കോച്ച് മാര്‍സലോ ലിപ്പിയുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീയോ സിമിയോണി(22), റയല്‍ കോച്ച് സിനദിന്‍ സിദാന്‍(21), സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള(20) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Story first published: Tuesday, April 24, 2018, 9:16 [IST]
Other articles published on Apr 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X