For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ ആറാം വര്‍ഷവും ആ നേട്ടത്തിലെത്തി മെസ്സി; ആകെ 9 തവണ, അടുത്തവര്‍ഷവും തുടരും

ബാഴ്‌സലോണ: ലോക ഫുട്‌ബോളറായ സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോളടിമികവുമായി വീണ്ടും വാര്‍ത്തകളില്‍. തുടര്‍ച്ചയായ ആറാം വര്‍ഷവും 50 ഗോളെന്ന അപൂര്‍വ നേട്ടത്തിലാണ് മെസ്സി 2019 അവസാനിപ്പിക്കുന്നത്. കരിയറില്‍ ആകെ ഒന്‍പതുതവണ മെസ്സി ഈ നാഴികക്കല്ലു പിന്നിട്ടിട്ടുണ്ട്. രാജ്യത്തിനായും ക്ലബ്ബിനായും അടുത്തവര്‍ഷവും മെസ്സി കൂടുതല്‍ ഗോളുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞദിവസം ലാ ലീഗയില്‍ ആല്‍വെസിനെ 4-1ന് ബാഴ്‌സലോണ തോല്‍പ്പിച്ചപ്പോള്‍ മെസ്സിയുടെ വകയായിരുന്നു ഒരു ഗോള്‍. ഈ ഗോളോടുകൂടിയാണ് മെസ്സി ഈ വര്‍ഷം 50 ഗോള്‍ തികച്ചത്. ക്ലബ്ബിനായി 45 ഗോളുകളും രാജ്യത്തിനായി 5 ഗോളുകളും മെസ്സി ഈ വര്‍ഷം സ്വന്തമാക്കി. 2010 മുതല്‍ ഗോള്‍വേട്ടയില്‍ അര്‍ധശതകം പിന്നിടുന്ന മെസ്സിക്ക് 2013ല്‍ മാത്രമാണ് നേട്ടം അകന്നുനിന്നത്. 45 ഗോളുകളായിരുന്നു ആ വര്‍ഷത്തെ സമ്പാദ്യം. 2012ല്‍ നേടിയ 91 ഗോളുകളാണ് ഒന്നാം സ്ഥാനത്ത്.

messi50goalin2019

ബാലണ്‍ ഡി ഓര്‍ അവാര്‍ഡും ലോക ഫുട്‌ബോളര്‍ ബഹുമതിയും ഈ വര്‍ഷം സ്വന്തമാക്കിയ മെസ്സി ലാ ലീഗയിലും ടോപ് സ്‌കോററായിട്ടാകും 2019 അവസാനിപ്പിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ 13 ഗോളുമായി മെസ്സിയാണ് മുന്നില്‍ 12 ഗോളുകല്‍ നേടിയ റയല്‍ മാഡ്രിഡിന്റെ കരിം ബെന്‍സിമ രണ്ടാം സ്ഥാനത്തുണ്ട്. ലൂയിസ് സുവാരസ് 10ഉം ഗ്രിസ്മാന്‍ 7 ഗോളും നേടി. ലാ ലീഗയിലെ ഒന്നാം സ്ഥാനക്കാരും ബാഴ്‌സലോണയാണ്.

Story first published: Sunday, December 22, 2019, 14:08 [IST]
Other articles published on Dec 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+