Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്കായി മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ വര്‍ഷം

ബ്യൂണസ് ഐറിസ്: ദേശീയ ടീമായ അര്‍ജന്റീനയുമൊത്തുള്ള ലയണല്‍ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2019. മൈതാനത്തിനകത്തും പുറത്തും മികച്ച ടീം ക്യാപ്റ്റനായും ലീഡറായും തിളങ്ങുകയായിരുന്നു സൂപ്പര്‍താരം. പത്താം വയസ്സുമുതല്‍ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന മെസ്സി, അര്‍ജന്റീനയുടെ ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ആ അഭിനിവേശം കാണിക്കാറില്ലെന്ന വിമര്‍ശനം പല ഭാഗത്തുനിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇവയെല്ലാം തിരുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ പ്രകടനം. റഷ്യയില്‍ നടന്ന 2018 ലെ ലോകകപ്പിന് ശേഷം അവധിയില്‍ പോയ മെസ്സിയുടെ 2019 ല്‍ ദേശീയ ടീമിലേക്കുള്ള ഗംഭീര തിരിച്ചുവരവിനാണ് കായികലോകം സാക്ഷിയായത്.

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോട് 2-0ന് തോറ്റതിന് ശേഷം മെസ്സി 3 മാസം പുറത്തായിരുന്നു. എന്നാല്‍ 2019ല്‍ 10 കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ മെസ്സിയുടെ കളിക്കളത്തിലെ ആവേശം ശ്രദ്ധയമായിരുന്നു. മുന്‍കാലങ്ങളില്‍ മത്സരത്തിന് മുമ്പ് ദേശീയഗാനം പാടാതിരുന്നതിന് വിമര്‍ശനം നേരിട്ട മെസ്സി കോപ്പ അമേരിക്കയില്‍ നെഞ്ചില്‍ കൈവെച്ച് പാടുന്നത് അര്‍ജന്റീന ആരാധകര്‍ ഹൃദയം കൊണ്ടാണ് കേട്ടത്. ടീമിന് തന്റെ അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കി, ആല്‍ബിസെലെസ്റ്റെയുടെ യുവ പ്രതിഭകളിലെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കുന്ന ഒരു മുതിര്‍ന്ന താരത്തെയാണ് മെസ്സിയില്‍ കണ്ടത്.

lionelmessiscoredhis70thgoalagainsturuguay

ഗോളടിയുടെ കാര്യത്തില്‍ ഇത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വര്‍ഷമായിരുന്നില്ല. ചിലിക്കെതിരെ കോപ്പ അമേരിക്കയില്‍ റെഡ് കാര്‍ഡ് ലഭിച്ചതും മെസ്സിയെ തളര്‍ത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി അര്‍ജന്റീന കാത്തിരിക്കുന്ന മെസ്സിയാണ് ഇപ്പോള്‍ കളിക്കുന്നതെന്ന് പറയാം. രാജ്യത്തിനായി കളിക്കുന്നതിന്റെ വീറും വാശിയും മെസ്സിയില്‍ ഇപ്പോള്‍ പ്രകടമാണ്. ബ്രസീലിനെ തോല്‍പ്പിച്ച മത്സരത്തിലെ വിജയഗോള്‍ നേടാനായതും യുറുഗ്വായ്ക്കായി അവസാന മിനിറ്റില്‍ സമനില ഗോള്‍ നേടാനായതും മെസ്സിയുടെ ആത്മവിശ്വാസം തിരികെയെത്തിച്ചിട്ടുണ്ട്.

Story first published: Wednesday, November 20, 2019, 16:46 [IST]
Other articles published on Nov 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+