Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെന്ന വ്യാജേന 23 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടു; ഇറാനിയന്‍ മെസ്സിക്കെതിരേ ഗുരുതര ആരോപണം

മെസ്സിയുടെ അപരന്‌റെ കളി

ബാഴ്‌സലോണ: ലോക ഫുട്‌ബോളില്‍ ആരാധകപിന്തുണയില്‍ ഏറ്റവും മുന്നിലുള്ള താരമാണ് ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി. കളിമികവില്‍ താരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ലയണല്‍ മെസ്സിയുടെ അപരന്‍മാര്‍ക്കും സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തില്‍ മെസ്സിയുമായുള്ള രൂപസാദൃശ്യംകൊണ്ട് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചത് ഇറാനി മെസ്സിയെന്നറിയപ്പെടുന്ന റാസ പരസ്‌തേഷിനാണ്.

football

താടിവെച്ച് ബാഴ്‌സലോണ ജഴ്‌സയണിഞ്ഞ റാസയെയും ഒറിജിനല്‍ ലയണല്‍ മെസ്സിയെയും വേര്‍തിരിച്ചറിയാന്‍ നന്നായി തന്നെ ഒന്ന് നോക്കേണ്ടി വരും. ഇത്തരത്തില്‍ മെസ്സിയുടെ പേരില്‍ ഹിറ്റായി മാറിയ റാസ ലയണല്‍ മെസ്സിയും പേര് ദുരുപയോഗം ചെയ്ത് സ്ത്രീകളെ കബളിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫുട്‌ബോള്‍ താരം മെസ്സിയാണെന്ന് പറഞ്ഞ് 23 സ്ത്രീകളുമായി റാസ കിടപ്പറ പങ്കിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇക്കാര്യം സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്നാണ് അധികാരികളുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ലയണല്‍ മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റാസ ബാഴ്‌സലോണയുടെ ജഴ്‌സി അണിഞ്ഞുള്ള ചിത്രം അദ്ദേഹത്തിന്റെ പിതാവ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടൊണ് റാസ ഹിറ്റായത്.പിന്നീട് പലരും റാസയ്‌ക്കൊപ്പം ചിത്രമെടുക്കാനും മറ്റുമായി സമീപിച്ചതോടെ തന്റെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന തരത്തില്‍ റാസ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് മെസ്സിയുടെ രൂപസാദൃശ്യം കൂടുതല്‍ തോന്നിക്കുന്നതിനായി റാസ മുഖത്ത് രൂപമാറ്റങ്ങള്‍ വരുത്തിയിരുന്നു.എന്തായാലും അപരന്‍ മെസ്സിക്ക് ചീത്തപ്പേര് കേല്‍പ്പിച്ചെന്ന തരത്തില്‍ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്.എന്തായാലും ആരോപണങ്ങള്‍ സത്യമായാല്‍ കടുത്ത നടപടിതന്നെ ഇറാനിയന്‍ മെസ്സിക്ക് നേരിടേണ്ടി വരും.

Story first published: Wednesday, June 26, 2019, 17:58 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+