ലോകകപ്പിനെത്തണം, ചൈന പുതിയ ഫുട്‌ബോള്‍ പരിശീലകനെ നിയമിച്ചു
ബെയ്ജിങ്: ഏഷ്യന്‍ ഫുട്‌ബോളില്‍ പിറകോട്ടടിച്ച ചൈനയെ കൈപിടിച്ചുയര്‍ത്താന്‍ ഇനി പുതിയ പരിശീലകന്‍. മുന്‍ എവര്‍ട്ടന്‍ താരം ലീ ടൈ ആണ് പരിശീലകനായി ചുമതലയേറ്റത്. സൂപ്പര്‍ കോച്ച് മാഴ്‌സെലോ ലിപ്പിക്ക് ടീമിന് വേണ്ടരീതിയില്‍ മുന്നോട്ടുനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലിപ്പിക്ക് പകരമായാണ് ടൈ എത്തുന്നത്. 2002ല്‍ ചൈന ലോകകപ്പില്‍ കളിച്ചപ്പോള്‍ ടൈ ടീമിലുണ്ടായിരുന്നു.
സൗത്ത് കൊറിയയില്‍ സമാപിച്ച ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ താത്കാലിക ചുമതല ടൈയ്ക്ക് ആയിരുന്നു. പുതിയ പരിശീലകന് കീഴില്‍ ദേശീയ ടീം ഏറെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയെന്ന് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു. ജനുവരി 5ന് ഗുവാങ്ഷൗവില്‍ പുതിയ പരിശീലകന് കീഴിലെ ആദ്യ ഫുട്‌ബോള്‍ ക്യാമ്പ് നടക്കും.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിറിയയോട് 2-1ന് തോറ്റശേഷമാണ് മാഴ്‌സലോ ലിപ്പി അപ്രതീക്ഷിതമായി രാജിവെച്ചത്. ഇതോടെ ടൈയെ താത്കാലിക പരിശീലകനായി നിയമിക്കുകയായിരുന്നു. ചൈനീസ് സൂപ്പര്‍ ലീഗില്‍ കഴിവ് തെളിയിച്ച പരിശീലകനാണ് ടൈ എന്ന് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ലിപ്പിയുടെ സഹപരിശീലകനായിരുന്ന ടൈ അതേ ശൈലിതന്നെയായിരിക്കും പിന്തുടരുക. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ സിറിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ മികവുകാട്ടിയാല്‍ മാത്രമേ അടുത്ത റൗണ്ടിലെത്താന്‍ കഴിയുകയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications